വെള്ളാപ്പള്ളി നടത്തുന്നത് അഴിമതി വ്യവസായമെന്ന് വി.എസ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. അഴിമതി വ്യവസായമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും മൈക്രോഫിനാന്‍സ് വഴി പാവങ്ങളുടെ പണം തട്ടിയ വെള്ളാപ്പള്ളിയെ ജനങ്ങള്‍ തെരുവില്‍ കാത്തിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. ചാരുംമൂട് ചുനക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാന്‍സിന്റെ കോടികളുടെ തട്ടിപ്പ് കഥകള്‍ പുറത്തുവന്നിട്ടും എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചാണ് പാവങ്ങള്‍ക്ക് പണം നല്കിയതെന്ന വെള്ളാപ്പള്ളിയുടെ വാദം വിരോധാഭാസമാണ്. വെള്ളാപ്പള്ളിയും ഭാര്യയും മക്കളും അടങ്ങുന്നതാണ് എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ്. ഈ ബോര്‍ഡിലാണ് എസ്എന്‍ഡിപിയുടെ കണക്കുകള്‍ അവതരിപ്പിക്കുന്നതെന്നും വി.എസ് ആരോപിച്ചു.
എസ്എന്‍ കോളജുകളെയും ട്രസ്റ്റ് സ്ഥാപനങ്ങളെയും വെള്ളാപ്പള്ളി സ്വന്തം പേരിലാക്കി. ഇവിടങ്ങളിലെ നിയമനങ്ങള്‍ നടത്തി 600 കോടി വെള്ളാപ്പള്ളി പോക്കറ്റിലാക്കി. വര്‍ഗീയ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനെ മാറ്റാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്നും ഇതിനു ബിജെപിയെയും വെള്ളാപ്പള്ളിയെയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha