വീട്ടമ്മയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയത് സുഹൃത്തിനോടൊപ്പം ലൈംഗിക ബന്ധം പുലര്‍ത്താന്‍ വിസമ്മതിച്ചതിലുള്ള പ്രതികാരം; മുഖ്യപ്രതി പിടിയില്‍; സുഹൃത്ത് ഒളിവില്‍

സ്ത്രീയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പിടിയില്‍. കുപ്പണ സ്വദേശിയായ രാജേഷാണ് പിടിയിലായത്. ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കണ്ണൂരില്‍നിന്ന് വെസ്റ്റ് സിഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. പ്രതിയെ ഇന്ന് രാവിലെ കുപ്പണയില്‍കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുമെന്ന് വെസ്റ്റ് സിഐ പറഞ്ഞു.
രാജേഷുമായി അടുപ്പത്തിലായിരുന്നു വീട്ടമ്മ. സുഹൃത്തിനോടൊപ്പം ലൈംഗിക ബന്ധം പുലര്‍ത്താന്‍ വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് കൊലയ്ക്കിടയാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നുവെന്നും രാജേഷ് പോലീസിനോട് സമ്മതിച്ചു. പ്രതി കുറ്റം സമ്മതിച്ചെങ്കിലും പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
അഞ്ചാലുംമൂട് വെട്ടുവിള സ്വദേശിനിയായ വീട്ടമ്മയെ ഒരുവര്‍ഷം മുമ്പാണ് കാണാതായത്. ഇവരോടൊപ്പം രാജേഷിനേയും കാണാതായിരുന്നു. സ്ത്രീയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി കഴിഞ്ഞദിവസം പോലീസിന് കത്ത് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുപ്പണ കായലോരത്ത് ആളൊഴിഞ്ഞ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് ശരീരാവശിഷ്ടങ്ങളും മാലയും ലഭിച്ചിരുന്നു. മാല കാണാതായ വീട്ടമ്മയുടെതാണെന്ന് മകള്‍ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ശരീരാവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha