സുരേഷ് ഗോപിയുടെ നിലപാടുകള്‍ക്ക് ബിജെപി നേതൃത്വത്തിന് അതൃപ്തി, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് താരം

ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപിയില്ല. താരത്തിന്റെ നിലപാട് ദേശീയ സംസ്ഥാര നേതൃത്വങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി സജീവമായി പ്രചരണത്തിനിറങ്ങിയ സിനിമാ താരം സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് നിന്നു വിട്ടു നില്‍ക്കുന്നതാണ് ചര്‍ച്ചയാകുന്നത്. വാഗ്ദാനം ചെയ്ത ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതുള്‍പ്പെടെ വിവിധ കാരണങ്ങളാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നതിന്റെ കാരണമായി ചൂണ്ടികാട്ടുത്.
അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ടതിനെതിരെ ബി.ജെ.പി നേതൃത്വം ശക്തമായി പ്രതികരിക്കാതിരുന്നതില്‍ സുരോഷ് ഗോപിക്കുള്ള അതൃപ്തിയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന്റെ കാരണമായി പറയുന്നു.
മാത്രമല്ല ബിജേപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാനും സുരേഷ് ഗോപി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. മോഡി വാഗാദാനം പാലിക്കാത്തവനാണെന്നാണ് തന്റെ അടുപ്പക്കാരോട് സുരേഷ് ഗോപി പറഞ്ഞതായാണ് സൂചന.എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ പ്രചരണത്തിന് ഇറങ്ങുവെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി ദേശീയസംസ്ഥാന നേതൃത്വങ്ങളുമായി താന്‍ നല്ല ബന്ധത്തിലാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം സുരേഷ് ഗോപിയുടെ സേവനം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തേടിയിരുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha