അമ്പരപ്പ് മാറുന്നില്ല... വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല; വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ കൊടുക്കാറില്ല; വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ‍്‍ക്കൊള്ളാൻ പറഞ്ഞു; മാനസികമായി പീഡിപ്പിച്ചു; ഗർഭിണിയാണെന്ന വിവരം പോലും വീട്ടിൽ അറിയിച്ചില്ല; ഒടുവിൽ ഭർത്താവിന്റെ വീട്ടിൽ ഗർഭിണി ആത്മഹത്യ ചെയ്ത നിലയിൽ! ബന്ധുക്കളുടെ വെളിപ്പെടുത്തൽ നടുക്കുന്നത്

ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കി ഗർഭിണി. തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി അമലയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം നോർത്ത് പറവൂരിലെ ഭർതൃവീട്ടിലാണ് അമല തൂങ്ങി മരിച്ചത്. അമല രണ്ടുമാസം ഗർഭിണിയായിരുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ അമലയെ അനുവദിച്ചിരുന്നില്ല എന്ന് ആരോപണം ഇപ്പോൾ ശക്തമാവുകയാണ്. അമല ഗർഭിണിയാണെന്ന് വിവരം പോലും വീട്ടുകാരെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന ആരോപണവും ബന്ധുക്കൾ ശക്തമാക്കി. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ കൊടുക്കാറില്ല. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ‍്‍ക്കൊള്ളാൻ പറഞ്ഞുവത്രേ.
അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്‌തു. രണ്ട് വർഷം മുമ്പാണ് അമല വടക്കൻ പറവൂർ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. അതിന് ശേഷമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha
























