Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

11 JULY 2026 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി. എബ്രഹാം കലമണ്ണിൽ എന്നാണ് പേര്.കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിനെ കുളം തോണ്ടിയ ബിസിനസുകാരനായ എബ്രഹാം പഴയ ആറന്മുള വിമാനത്താവള പദ്ധതിയുമായി തന്നെയാണ് ഇപ്പോഴും രംഗത്തിറങ്ങിയത്. രണ്ടാം പിണറായി  സർക്കാരിന്റെ അവസാനനാളുകളിൽ ഇതേപദ്ധതിയുമായി രംഗത്തുണ്ടായിരുന്ന ഇദ്ദേഹം അന്ന് തോറ്റോടിയത് സി പി ഐയുടെ എതിർപ്പ് കാരണമായിരുന്നു.ആറന്മുള വിമാനത്താവള പദ്ധതി സജീവമായാൽ ബി ജെ പി യും കുമ്മനം രാജശേഖരനും രംഗത്തിറങ്ങുമെന്നും രക്തചൊരിച്ചിലുണ്ടാക്കി സർക്കാരിനെ  ബുദ്ധിമുട്ടിക്കാമെന്നും സി പി എം കരുതുന്നു.

 

പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ സജീവമാക്കിയത്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തിയെന്ന് മാത്രമല്ല അതിനെ വാർത്തയാക്കി വിവാദമാക്കുകയും ചെയ്തു. സ്വകാര്യ സർവേ സ്ഥാപനമാണ് ഡ്രോൺ സർവേ നടത്തിയത്. തന്റെ പക്കൽ 400 ഏക്കർ ഉണ്ടെന്നും സർവ്വേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും കലമണ്ണിൽ പറഞ്ഞു. ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. ‘പദ്ധതിക്കായി യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അബിൻ വർക്കിയും ആന്റോ ആൻറണിയും ഒപ്പമുണ്ട്. പ്രൊജക്റ്റ് സമർപ്പിച്ചാൽ നിലവിലെ മിച്ചഭൂമി ഒഴിവാകും. ഹൈക്കോടതിയിലെ കേസ് അവസാനിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണിത്.

 

പുഞ്ചപ്പാടം നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് അന്ന് ഉയർത്തിയത്. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതിയും തീരുമാനം ശരിവെച്ചിരുന്നു. കഴിഞ്ഞ മാസം അബിൻ വർക്കിയും പദ്ധതിയെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ആർക്കും ബുദ്ധിമുട്ടില്ലാതെ വരികയാണെങ്കിൽ പദ്ധതി നല്ലതാണെന്നായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. അബിൻ വർക്കിയെ എബ്രഹാം കുരുക്കിയെന്ന് ചുരുക്കം. ആറന്മുളയിലെ വിവാദ വ്യവസായ പദ്ധതി രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളെ കലുഷിതമാക്കായിരുന്നു. കാബിനറ്റിൽ മുഖ്യമന്ത്രിയും സി പി ഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖത്തോടു മുഖം നോക്കി യുദ്ധത്തിന് ഒരുങ്ങി. താൻ മുഖ്യമന്ത്രിയാണെങ്കിൽ എബ്രഹാം കലൈമണ്ണിന്റെ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രിയും താൻ കൃഷിമന്ത്രിയാണെങ്കിൽ

പദ്ധതിക്ക് പകരം സ്ഥലം കണ്ടെത്തണമെന്ന് മന്ത്രി പി പ്രസാദും ഗീർവാണം മുഴക്കി. ഇതിനിടയിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയാതെ സി പി ഐ സെക്രട്ടറി ബിനോയ് വിശ്യം കുഴങ്ങി. ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീട് സർക്കാർ മിച്ചഭൂമിയാക്കി മാറ്റിയതുമായ സ്ഥലത്താണ്  മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി നൽകാൻ മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പ് തീരുമാനിച്ചത്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സമർപ്പിച്ച അപേക്ഷ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം റവന്യൂ മന്ത്രി കെ രാജന്റെ പരിഗണനയിലായിരുന്നു.  ആറന്മുളയിലെ തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി മറ്റു പദ്ധതികൾ നടപ്പിലാക്കാനുള്ള ഐ.ടി വകുപ്പിന്റെ നീക്കത്തിനെതിരെ കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയതാണ് സിപിഐ മന്ത്രിയായ കെ രാജനെ വിഷമിപ്പിച്ചത്.

 

കാരണം  നിയമത്തിൽ ഇളവ് നൽകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  മന്ത്രി രാജന് മന്ത്രി  പ്രസാദിനെ പിണക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല. മുമ്പേ  ഇതേ ഭൂമി തരം മാറ്റാൻ നീക്കം നടത്തിയതാണെന്നും അന്ന് അത് താൻ അനുവദിച്ചില്ലെന്നും മന്ത്രി പ്രസാദ് പരസ്യമാക്കി.  ആറന്മുളയിലെ വയലുകൾ നികത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും പ്രസാദ് പരസ്യപ്രസ്താവന നടത്തി.   ആറന്മുളയിൽ ഇലക്ട്രോണിക്സ് പാർക്കോ  മറ്റേതെങ്കിലും വ്യവസായ സ്ഥാപനങ്ങളോ വരുന്നതിൽ തനിക്ക്  തർക്കമില്ലെന്ന്   പറഞ്ഞ പ്രസാദ് പക്ഷേ നെൽവയലും തണ്ണീർത്തടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു.  എന്നാൽ മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഈ സംരംഭം തുടങ്ങണം എന്നായിരുന്നു നിലപാട്. പദ്ധതിക്കായി ആലോചിക്കുന്ന 139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിരുന്നു.  

 

ഇക്കാര്യം കളക്ടർ റവന്യൂ വകുപ്പ് സെക്രട്ടറിയെയും അറിയിക്കുകയുണ്ടായി.  എന്നാലും ഫയലിലെ ആവശ്യം തള്ളാൻ റവന്യൂ മന്ത്രി തയ്യാറായില്ല.   ആറന്മുള വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെ ജി എസ് ഗ്രൂപ്പ് ആറന്മുള എയർപോർട്ട് കമ്പനി എന്ന പേര് മാറ്റിയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.  ഇക്കാര്യവും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.  കോഴഞ്ചേരി ചാരിറ്റബിൾ എജുക്കേഷൻ സൊസൈറ്റി ഉൾപ്പെടെയുള്ളവ കെജിഎസ് കമ്പനിക്ക് വിമാനത്താവളത്തിനായി നൽകിയ വസ്തു കോഴഞ്ചേരി താലൂക്കിലെ ആറന്മുള കിടങ്ങന്നൂർ, മെഴുവേലി, മല്ലപ്പുഴശ്ശേരി വില്ലേജുകളിൽ ആണ് ഉള്ളത്.  വി എസ് സർക്കാരും പിന്നീട് വന്ന പിണറായി സർക്കാരും ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് മുമ്പ് നൽകി അനുമതികൾ റദ്ദാക്കിയിരുന്നു.   118.7 4 ഹെക്ടർ ഭൂമി മിച്ചഭൂമിയായി ലാൻഡ് ബോർഡ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിൽ 7.08  ഹെക്ടർ സർക്കാർ ഏറ്റെടുത്തു.  ചാരിറ്റബിൾ എജുക്കേഷൻ സൊസൈറ്റിയുടെ അപ്പീലിൽ 2017 ലെ ഹൈക്കോടതി വിധിപ്രകാരം തുടർ നടപടികൾ നിർത്തിവച്ചിരിക്കുകയാണ് ഇവിടെ ഇലക്ട്രോണിക്സ്  ക്ലസ്റ്റർ പദ്ധതി നടപ്പാക്കാൻ രണ്ട് വർഷം മുമ്പാണ് ഐ ടി വകുപ്പിനെ കമ്പനി സമീപിച്ചത്.    ഭൂപരിഷ്ക്കരണ നിയമത്തിൽ  ഇളവു വേണം എന്നതിനാൽ ഐടി വകുപ്പ് റവന്യൂ വകുപ്പിന് ഫയൽ കൈമാറി.  65 ഹെക്ടറിൽ പുഞ്ച കൃഷി നടക്കുന്നുണ്ടെന്ന്  കൃഷി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തു. തണ്ണീർ തടങ്ങൾ  നികത്തിയാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കൃഷിവകുപ്പ് നിർദ്ദേശം നൽകി . ഇളവിനായി അപേക്ഷിച്ച ഭൂമിയുടെ 90% വും നിലമാണ്.  ഇത് പരിവർത്തനം ചെയ്യണമെങ്കിൽ കേരള തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് പ്രാദേശിക സമിതിയുടെ ശുപാർശ ആവശ്യമാണ്.

 

ഇത്തരം പ്രതിസന്ധികൾ കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതി മതിയെന്നാണ് പത്തനംതിട്ട  ജില്ലാ കളക്ടർ അറിയിച്ചത്.   വിമാനത്താവളം  പോലെ പാടം  നികത്തേണ്ട ആവശ്യമില്ല എന്നാണ് കമ്പനിയുടെ വാദം.  ഒരേക്കർ സ്ഥലത്ത് 10 കോടിയുടെ നിക്ഷേപവും രണ്ടായിരം  തൊഴിലും ഉറപ്പാക്കും.  5000 കോടി ഉടൻ നിക്ഷേപിക്കാം എന്നാണ് കമ്പനി പറയുന്നത്.  ഇതിനിടെ സിപിഎം പത്തനം ജില്ലാ സെക്രട്ടറി രാജു എബ്രഹാം  പുതിയ നീക്കത്തിനെതിരെ രംഗത്തുവന്നു. പദ്ധതി നല്ലതാണെങ്കിലും തണ്ണീർത്തടം  നികത്താനാവില്ല എന്നായിരുന്നു  അദ്ദേഹത്തിന്റെ നിലപാട് .മുഖ്യമന്ത്രിയാണ് പണ്ട് ആറന്മുള പാടശേഖരത്തിൽ വിത്തിറക്കിയത്. സുഗത കുമാരിയും കുമ്മനം രാജശേഖരനും ചേർന്നാണ് ആറന്മുള വിമാത്താവളത്തിനെതിരെ സമരം നടത്തിയത്. അന്ന് പിണറായി ആറന്മുള വിരുദ്ധ സമരത്തിന് ഒപ്പമായിരുന്നു.

 

പണ്ട്  ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന്  വേണ്ടി ഏറ്റെടുക്കുന്നതിൽ  സാങ്കേതിക തടസ്സമുണ്ടായപ്പോൾ   വിവാദത്തിന്റെ പേരിൽ ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ആറന്മുളയിലെ  ഭൂമി സർക്കാരിന് കൈമാറാൻ ആറന്മുള വിമാനത്താവള പദധതിയുടെ ശില്പി എബ്രഹാം കലമണ്ണിൽ തയ്യാറായിരുന്നു. വർഷങ്ങളായി എബ്രഹാം ഈ ഭൂമിക്ക് പിന്നാലെയായിരുന്നു. ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ആറൻമുള വിമാനത്താവള പദ്ധതി  വീണ്ടും ആരംഭിക്കുമെന്ന് വ്യവസായി ഡോ.എബ്രഹാം കലമണ്ണിൽ തന്നെയാണ്  വർഷങ്ങൾക്ക് മുമ്പ് മാധ്യമങ്ങളെ അറിയിച്ചത്.  ഇതിനു   മൗണ്ട് സീയോൺഗ്രൂപ്പാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു.. 500 ഏക്കർ സ്ഥലത്ത് എയർ ടാക്സി സർവീസ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങളാണ് ഒരുക്കുക എന്നും അദ്ദേഹം  അറിയിച്ചു.

 

നേരത്തെ എൻ ഒ സി  ലഭിച്ച 500 ഏക്കർ ഭൂമിയിൽ പ്രവർത്തനം തുടങ്ങാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഉടൻ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് ആറന്മുളക്ക് എതിരായതിനാൽ കേന്ദ്രം കനിഞ്ഞില്ല. . പദ്ധതി നടപ്പിലാക്കാനായി ക്യാപ്റ്റൻ രവീന്ദ്രൻ  നായർ, ചന്ദ്രശേഖര കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ  പദ്ധതി ഏകോപനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.   പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാഭാവിക വനത്തിന്റെ സ്വഭാവത്തിലുള്ള ചെറുവള്ളി  എസ്റേറ്റ് വൻ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും  മികച്ച അനിയോജ്യമായ സ്ഥലം ആറൻമുളയാണെന്നും അദ്ദേഹം പറഞ്ഞു നിലവിൽ ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കേ എൻ ഒ സി ലഭിച്ച ഭൂമി അടക്കം വ്യവസായി വിമാനത്തവളത്തിനായി രംഗത്തിറങ്ങുന്നത് ചർച്ചയായി.

എൻ ഒ സി ലഭിച്ച ഭൂമി തൊട്ടടുത്തുള്ളപ്പോൾ പുതിയ ഭൂമി കണ്ടെത്തുന്നത് സാമ്പത്തിക താത്പര്യങ്ങൾക്ക് കാരണമാകുമെന്നും അണിയറയിൽ ചർച്ച നടന്നു. സി പി എമ്മും ബിഷപ്പ് യോഹന്നാനും തമ്മിലുള്ള ഒത്തുകളിയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലെന്നാണ്  ആരോപണം ഉയർന്നിട്ടുള്ളത്. എബ്രഹാം കലമണ്ണിൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് സജീവ ചർച്ചാ വിഷയവും വിവാദ നായകനുമായിരുന്നു. കുമ്മനം രാജശേഖരനും സുഗതകുമാരിയും ഉൾപ്പെടെയുള്ളവർ സമരം ചെയ്താണ് ആറന്മുള വിമാനത്താവളം ഇല്ലാതാക്കിയത്. വി എസ് അച്യുതാനന്ദനും ആറന്മുളക്കെതിരെ രംഗത്തെത്തിയിരുന്നു. എബ്രഹാമിന് നിരവധി  കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. ഇതിൽ പ്രധാനം കോൺഗ്രസിലെ ഡൽഹി ബന്ധങ്ങളായിരുന്നു.  സിപിഎം നേതാക്കളുമായും അദ്ദേഹത്തിന് സൗഹ്യദമുണ്ട്.

 

അതുപയോഗിച്ച് സ്വന്തം ഭൂമി വിൽക്കാനാണ് വ്യവസായിയുടെ ശ്രമം. ആറന്മുള വീണ്ടും സജീവമാക്കിയാൽ ബിജെപി പ്രക്ഷോഭവുമായി രംഗത്തെത്തും.കുമ്മനം കേരളത്തിൽ തന്നെയുണ്ടെന്ന് എബ്രഹാമിനറിയാം. എത്ര കമ്മീഷൻ നൽകിയും ആറന്മുള വിൽക്കാൻ കലമണ്ണിൽ തയ്യാറാണ്.ആറന്മുള ലോകപ്രസിദ്ധമായ പുണ്യഭൂമിയും പുരാതനക്ഷേത്ര ഗ്രാമവുമാണ്‌. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രവും, ആറന്മുള കണ്ണാടിയും, പള്ളിയോടങ്ങളും, ഇതര സാംസ്കാരിക കേന്ദ്രങ്ങളും ഈ പുണ്യഭൂമിയുടെ സ്വന്തമാണ് . 2007-ല്‍ കേന്ദ്രസര്‍ക്കാരും യു.എന്‍.ഡി.പി.യും ചേര്‍ന്ന്‌ പൈതൃകഗ്രാമമായി ആറന്മുളയെ പ്രഖ്യാപിക്കുകയുണ്ടായി. 64 പുരാതന ക്ഷേത്രഗ്രാമങ്ങളില്‍ ശുകപുരവും പന്നിയൂരും കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധിയുള്ളത്‌ ആറന്മുള ഗ്രാമമാണ്‌. ഇവിടെയാണ്‌ വയലുകളും കുടിവെള്ളസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളും ശുദ്ധവായുവും മനുഷ്യത്വവുമെല്ലാം നശിപ്പിച്ച്‌ അനിയന്ത്രിത ലാഭവും അധികാരവും ഉറപ്പാക്കുന്ന തരത്തിലുള്ള വിമാനത്താവളം  കെട്ടിപ്പൊക്കാന്‍ ശ്രമം നടന്നത്.

 

പണത്തിന്‌ മേലെ പരുന്തും പറക്കില്ലെ’ന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുന്നതാണ്‌ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍. പമ്പയാറിന്റെ ജലസ്രോതസ്സാണ്‌ ആറന്മുള നീര്‍ത്തടവും നെല്‍വയലും നീര്‍ച്ചാലും. ഇത്‌ ഇല്ലായ്മ ചെയ്ത്‌ ഇവിടെ ഒരു വിമാനത്താവളവും വാണിജ്യ നഗരവും നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്ത്‌ ആവശ്യമില്ലെന്ന്‌ രേഖപ്പെടുത്തിയതാണ്. എന്നിട്ടും സമ്പത്തും ഭരണ സ്വാധീനവും ഉപയോഗിച്ച്‌ ജനങ്ങളെ ഒന്നാകെ വെല്ലുവിളിക്കുന്ന കാഴ്ചയാണ്‌ നിലവിലുള്ളത്‌. ഇവിടുത്തെ ആറുകളും തോടുകളും പുനരുജ്ജീവിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന പദ്ധതിയാണ്‌ തങ്ങള്‍ക്കു വേണ്ടതെന്നാണ്‌ ആറന്മുള നിവാസികളുടെ കൂട്ടായ അഭിപ്രായം. ഗ്രാമഭംഗി നിലനിര്‍ത്തുന്ന കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. നികത്തപ്പെട്ട വലിയതോട്‌ പൂര്‍വ്വസ്ഥിതിയിലാക്കപ്പെടണം.

 

അല്ലാതെ വിമാനത്താവളവും, മാളുകളും, റിസോര്‍ട്ടുകളുമല്ല തങ്ങള്‍ക്കു വേണ്ടതെന്ന ദൃഢതയുള്ള വാക്കുകളാണ്‌ ഇവിടുത്തുകാരില്‍ നിന്നും ഉയരുന്നത്‌. അതുകൊണ്ടു തന്നെ കക്ഷി രാഷ്‌ട്രീയം മറന്ന്‌ ഐക്യത്തിന്റെ പൊന്‍തൂവലുയര്‍ത്തിയുള്ള പ്രക്ഷോഭമാണ്‌ ഇവിടെ നടന്നു വരുന്നത്‌. ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കമായ തുടിപ്പുകള്‍ ഈ പ്രക്ഷോഭത്തില്‍ പ്രകടമാണ്‌. ആറന്മുള ക്ഷേത്രത്തിനു സമീപമാണ്‌ വാണിജ്യ നഗരം  കെ.ജി.എസ്‌. ഗ്രൂപ്പ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. ഒരു നാടിന്റെ പൈതൃകം പൂര്‍ണ്ണമായും തുടച്ചുനീക്കുന്ന പദ്ധതിക്ക്‌ രാഷ്‌ട്രീയ രംഗത്തെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഉണ്ട്‌. 2004-ല്‍ പ്രവാസി മലയാളിയായ എബ്രഹാം കലമണ്ണില്‍ മൗണ്ട്‌ സിയോണ്‍ ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയൂടെ പേരില്‍ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയ ഭൂമിയാണ്‌ പിന്നീട്‌ ‘ഗ്രീന്‍ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്‌’ പദ്ധതിയായി മാറ്റപ്പെട്ടത്‌.

 

ഇതേ തുടര്‍ന്ന്‌ പാടങ്ങള്‍ നികത്താനും കുന്നുകള്‍ ഇടിച്ചു നിരത്താനും എബ്രഹാം കലമണ്ണില്‍ ശ്രമിച്ചതോടെ തദ്ദേശവാസികളായ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടതോടെയാണ്‌ 2009-ല്‍ ചെന്നെ കേന്ദ്രമായിട്ടുള്ള കെ.ജി.എസ് ഗ്രൂപ്പ്‌ രംഗത്ത്‌ എത്തുന്നത്‌. തുടക്കത്തില്‍ മത്സ്യക്കൃഷിക്കെന്ന പേരിലാണ്‌ ചെറുകിട കര്‍ഷകരില്‍ നിന്നും മോഹവില നല്‍കി ഭൂമി വാങ്ങിയത്‌. പിന്നീട്‌ ഇത്‌ എയറനോട്ടിക്‌ എഞ്ചിനീയറിംഗ്‌ കോളജിനാണെന്ന പ്രചരണം വന്നു. ഇതോടെ വിവിധ കോണുകളില്‍ നിന്നും കേസുകളും ഉയര്‍ന്നുവന്നു. തുടര്‍ന്ന്‌ ഏബ്രഹാം കലമണ്ണില്‍ വാങ്ങിക്കൂട്ടിയ 243 ഏക്കര്‍ ഭൂമി കെ.ജി.എസ്‌. ഗ്രൂപ്പിന്‌ കൈമാറി. ചെന്നൈ കേന്ദ്രമാക്കിയുള്ള കെ.ജി.എസ്‌. ഗ്രൂപ്പിന്റെ പ്രമോര്‍ട്ടര്‍മാര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ കുമരന്‍,

 

കേരളത്തില്‍ നിന്നുള്ള പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയായ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ജിജി ജോര്‍ജ്ജ്‌, തമിഴ്‌നാട്‌ സ്വദേശി പി. വി. ഷണ്‍മുഖം എന്നിവരാണെന്ന് പരാതി ഉയർന്നിരുന്നു. റിലയന്‍സ്‌ കമ്പനിക്കും ഇതില്‍ പങ്കാളിത്തമുള്ളതായിട്ടാണ്‌ സൂചന. നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ്‌ ഇവിടെ അരങ്ങേറുന്നത്‌.ഒരു വ്യക്തിക്കോ, സ്ഥാപനത്തിനോ മുന്‍കൂര്‍ അനുമതിയില്ലാതെ പതിനഞ്ച്‌ ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെയ്‌ക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ്‌ എബ്രഹാം കലമണ്ണില്‍ ഇത്രയധികം ഭൂമി ആറന്മുളയുടെ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയത്‌. ഇവിടം മുതല്‍ ഒരോ നടപടികളും ദുരൂഹതകള്‍ നിറഞ്ഞതാണ്‌. തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി മണ്ണിട്ട്‌ നികത്തിയതിനു പുറമെ സര്‍ക്കാര്‍ പുറമ്പോക്ക്‌ ഭൂമി പോലും അനധികൃതമായി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

 

കക്ഷിഭേദമന്യേ ജനങ്ങള്‍ ഒരു വശത്തും എബ്രഹാമിന്റെ കമ്പനി മറുവശത്തുമായി. പൈതൃകസ്വത്തുക്കള്‍ നശിപ്പിക്കുന്ന ആറന്മുള വിമാന കമ്പനിക്കെതിരെ രാഷ്‌ട്രീയ വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ നടക്കുന്ന സമരം ശക്തിപ്രാപിച്ചതോടെ സംസ്ഥാനഭരണകൂടം നിഷ്പക്ഷതാ നാട്യം വെടിഞ്ഞ്‌ രംഗത്തെത്തി. വിമാനത്താവള കമ്പനിയുടെ പത്ത്‌ ശതമാനം സൗജന്യ ഓഹരി എടുത്തുകൊണ്ട്‌ ആറന്മുളയിലെ ജനങ്ങളെ വെല്ലുവിളിച്ച്‌ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമല്ലെന്ന്‌ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ സിംഗൂറിന്‌ സമാനമായ നടപടിയാണ്‌ അന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌ സര്‍ക്കാരില്‍ നിന്നും കേരള ജനതയ്‌ക്ക്‌ മേല്‍ ഉണ്ടായത്‌. പരിസ്ഥിതി പഠനങ്ങളും നിയമസഭാ സമിതിയുടെയും പാര്‍ലമെന്ററി സമിതിയുടെയും പഠനങ്ങളും നിര്‍ദ്ദേശങ്ങളും വിമാനത്താവളത്തിനെതിരെയായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ നിയമസഭയിലും,

 

പാര്‍ലമെന്റിലും സമര്‍പ്പിച്ചിട്ടും വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിടിവാശി ആറന്മുളയിലെ പൊതുസമൂഹത്തിന്‌ നേരെയുള്ള വെല്ലുവിളിയായി കാണാതിരിക്കാന്‍ കഴിയുകയില്ലെന്ന്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്ന ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി അസന്നിദ്ധമായി വെളിപ്പെടുത്തി. നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പ്രദേശത്ത്‌ നിരവധി പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടന്നിരുന്നു. അതിലൊന്ന്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ഡയറക്ടര്‍ പദ്ധതി പ്രദേശത്തുവന്നു നടത്തിയ പഠനത്തിലും തുടര്‍ന്നു നല്‍കിയ റിപ്പോര്‍ട്ടിലും തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തിയതായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഓള്‍ ഇന്ത്യ എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ റിപ്പോര്‍ട്ടിലും ഇത്‌ അംഗീകരിക്കുന്നു.

 

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം  തണ്ണീര്‍ത്തടം നികത്താനുള്ള അനുവാദം നല്‍കാന്‍ മന്ത്രിസഭക്കു പോലും അധികാരമില്ലാത്തപ്പോഴാണ്‌ ഇവിടെ വന്‍തോതിലുള്ള നിയമലംഘനങ്ങള്‍ നടന്നിരിക്കുന്നത്‌. കേരള നിയമസഭയുടെ പരിസ്ഥിതി സമിതി ഇവിടം സന്ദര്‍ശിച്ചശേഷം നല്‍കിയ റിപ്പോര്‍ട്ടിലും വന്‍തോതില്‍ പരിസ്ഥിതി ലംഘനങ്ങള്‍ നടന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തുടര്‍ച്ചയായി നിയമലംഘനങ്ങളുടെ ഒരു ഘോഷയാത്ര തന്നെ അരങ്ങേറിയിരിക്കുന്ന സ്വകാര്യ കമ്പനിയുടെ ഈ പദ്ധതിയിലാണ്‌ അവര്‍ വച്ചുനീട്ടിയ പത്ത്‌ ശതമാനം സൗജന്യ ഓഹരി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. .പിന്നീട് വിമാനത്താവളം  ഉപേക്ഷിച്ചു. എന്നിട്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി രംഗത്തെത്തിയിരിക്കുകയാണ് എബ്രഹാം കലൈമണ്ണിൽ.വിമാനത്താവളം പൊളിച്ച പിണറായിയെ കൊണ്ടുതന്നെ പുതിയ പദ്ധതി അംഗീകരിപ്പിക്കാനുള്ള ശ്രമമാണ്  എബ്രഹാം കലെമണ്ണിൽ നടത്തിയത്..

 

കോടികളാണ് പുതിയ പദ്ധതിക്ക് വേണ്ടി മുതലാളി ഒഴുക്കിയത്..ഇലക്ഷന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് മുതലാളിക്കറിയാമായിരുന്നു.സി പി ഐയുടെ എതിർപ്പ് മുതലാളി കാര്യമാക്കിയില്ല. സി പി ഐയെ കാണേണ്ട രീതിയിൽ  കണ്ടാൽ മതിയെന്ന് സി പി എം നിർദ്ദേശം നൽകിയിരുന്നു,. എന്നാൽ സി പി ഐക്ക് ലഭിക്കുന്ന കോഴ മന്ത്രിമാർക്ക് കിട്ടില്ല.അതിനാൽ അവർ എതിർപ്പുതുടർന്നു. മന്ത്രി പ്രസാദിനെ സംബന്ധിച്ചടത്തോളം ഇമേജായിരുന്നു വലുത്. മന്ത്രി കെ. രാജന്റെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ  ആരു തന്നെ എതിർത്താലും പദ്ധതി നടപ്പിലാക്കാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടായിരുന്നു.അതിലായിരുന്നു എബ്രഹാമിന്റെ പ്രതീക്ഷ.എന്നാൽ സി പി ഐ കട്ടായം തുടർന്നതോടെ പിണറായി തോറ്റു. ഇനി സതീശന്റെ ഊഴമാണ്. തനിക്ക് സംഭവിച്ചതൊക്കെ സതീശനും സംഭവിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് പിണറായി. അതിനാണ് എബ്രഹാമിനെ രംഗത്തിറക്കി കളി തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (14 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (23 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (40 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (47 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (59 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends