Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

11 JULY 2026 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

സർക്കാർ ആശുപത്രിയിൽ പോയാൽ ചികിത്സ കിട്ടാതെ മരിക്കും.. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയാൽ ചികിത്സ കൂടിപ്പോയിട്ടും... ഈ സിസ്റ്റം എറർ മാറ്റി വരുമ്പഴേക്കും കേരളത്തിലെ ശരാശരി മനുഷ്യരിൽ പകുതിയിലധികം പേരും മരിച്ച് തീരുമെന്നാണ് തോന്നുന്നത്... പറയാൻ ആഗ്രഹമില്ല.. പക്ഷേ പറയാതിരിക്കാനും പററില്ല. ഓരോ ദിവസം കൂടുംതോറും പരിമിതികൾ പരിഹരിച്ച് ചികിത്സകൾ കൂടുതൽ അഡ്വാൻഡ് ലെവലിലേക്ക് എത്തിക്കേണ്ടതിന് പകരം ലോക പരാജയമായിക്കൊണ്ടിരിക്കുകയാണ് കേരളത്തെ ആരോഗ്യ മേഖല.. സമയത്തിന് ചികിത്സ കിട്ടില്ല.. കിട്ടിയാൽ തന്നെ നൂറ് പ്രശ്നങ്ങൾ എന്നാണ് നിലവിലത്തെ സർക്കാർ ആശുപത്രിയുടെ അവസ്ഥ.. അത് ഭയന്നാണ് പലപ്പോഴും പണമില്ലാ എങ്കിലും പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത്.

എന്നാൽ കാശാപ് ശാലയിലെത്തുന്ന ആടിന്റെ അവസ്ഥയാണ് അത്തരം രോഗികൾക്ക്. ഒരു ജലദോഷവുമായി എത്തുന്ന രോഗിയെ ആവിശ്വവും അനാവശ്യവുമായി പരിശോധിച്ച് ട്രെയിനിനേക്കാൾ നീളത്തിലുള്ള ബില്ല് അടിക്കാനുള്ള ചികിത്സകളൊക്കെ അവർ പ്രൊവൈഡ് ചെയ്യും..  പിന്നെ ആ ബില്ലിന്റെ കടം തീർക്കാൻ ഒരു നാലുമാസം പണിയെടുത്താലും മതിയാകില്ല. ഇത്രയെല്ലാം ചെയ്താലും ചികിത്സ കിട്ടിയല്ലോ എന്നാശ്വസിക്കാമെന്ന് കരുതിയാൽ അതും നടക്കില്ല. അതാണ് കഴിഞ്ഞ ദിവസം ഒരു ഒന്നരവയസ്സുകാരന്റെ മരണം നമ്മെ ഓർമ്മ പെടുത്തുന്നത്.

പയ്യന്നൂരിലെ ചികിത്സാപ്പിഴവ്; കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നു? കുട്ടിക്ക് വെള്ളമോ ഭക്ഷണമോ ഒന്നും കൊടുക്കാൻ പാടില്ലെന്ന്  നഴ്സുമാർ വന്ന് പറഞ്ഞു . അവർ പറഞ്ഞതനുസരിച്ച് ഒന്നും കൊടുക്കാതെ കുട്ടിയെയും എടുത്ത് അവർ അവിടെ ഇരുന്നു.. മരിക്കുമ്പോൾ വിശന്ന വയറായിരുന്നു ആ കുഞ്ഞിനെന്ന്. എന്ത് പൈശാചികമാണ് ഈ അവസ്ഥ. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഏകമ മകനാണ് ആ കുടുംബത്തിന് നഷ്ടപ്പെട്ടത്. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരന്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. അനസ്തേഷ്യ നല്‍കിയതോടെ കുട്ടി ബോധരഹിതനാവുകയായതിന് പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാന്‍ കാരണമെന്ന ആരോപണം കുടുംബം ഉന്നയിച്ചിരുന്നു.

കുടുംബാംഗത്തിന്റെ പരാതിയില്‍, പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. ജൂലൈ അഞ്ചിന് രാവിലെ 9.40 നായിരുന്നു എരമം നടുവിലെകുനി എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു വയസും അഞ്ച് മാസവും പ്രായമുള്ള ദേവാന്‍സ് ശൗര്യ വീണ് മുറിവുപറ്റിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്നും പറഞ്ഞ് ഡോ. അഞ്ജലി പൊതുവാള്‍ അനസ്തീഷ്യ നല്‍കുകയായിരുന്നു. എന്നാല്‍ അനസ്തീഷ്യ നല്‍കിയതില്‍ പിഴവ് സംഭവിച്ച് കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുകയും പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ.രാജീവന്‍ നല്‍കിയ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പയ്യന്നൂരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവജനസംഘടനകള്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍, ചുണ്ടിലെ ഒരു ചെറിയ മുറിവിന് ചികിത്സ തേടിയാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വന്‍ ദുരന്തമായിരുന്നു. ശസ്ത്രക്രിയയ്ക്കായി അനസ്തീഷ്യ നല്‍കിയതിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും പിഴവുമാണ് തങ്ങളുടെ കുഞ്ഞിനെ ഈ അവസ്ഥയിലാക്കിയതെന്ന് മാതാപിതാക്കള്‍  ആരോപിക്കുന്നു .

അതേസമയം, തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ചികിത്സാപ്പിഴവ് ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ജറിക്കായി അനസ്തീഷ്യ നല്‍കിയ സമയത്ത് കുട്ടിക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം  സംഭവിക്കുകയായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ഉടനടി വെന്റിലേറ്ററിലേക്ക് മാറ്റുകയും, ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പരമാവധി ചികിത്സകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (59 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends