ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

പെൺകുട്ടികൾ മാത്രമല്ല സോഷ്യൽ മീഡിയയിലെ കെണിയിൽ വീണ് സർവ്വതും നഷ്ടമാകുന്ന ആൺകുട്ടികളും നമ്മുക്ക് ചുറ്റുമുണ്ട് . അവരും സൂക്ഷിക്കുക . ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ പാവറട്ടി എടക്കാട് വീട്ടില്‍ ഹമിഷ ദാസ് (25) ആണ് പീച്ചി പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിനെ നേരിട്ട് കാണാന്‍ വേണ്ടി ജൂണ്‍ 26 ന് പീച്ചി ഡാമിന്റെ പരിസരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ കഴുത്തില്‍ കിടന്ന നാല് പവന്റെ സ്വര്‍ണമാല ഹമിഷ ദാസ് ഊരി മാറ്റി. യുവാവ് എതിര്‍ത്തതോടെ ബഹളം വച്ച് ആളെക്കൂട്ടും എന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും കൈക്കലാക്കി കടന്ന് കളഞ്ഞു. ഇതിനിടെ യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതിയിലുണ്ട്. യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ
എറണാകുളം കടവന്ത്രയില്‍ വെച്ചാണ് പ്രതിയായ ഹമിഷ ദാസിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കഴിഞ്ഞ ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























