എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍. അമ്പലപ്പുഴ എം എല്‍ എ ജി സുധാകരനും സി പി എം പ്രവര്‍ത്തകരും തമ്മില്‍ നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു ജി സുധാകരന്‍.പിന്നീട് അത് വലിയ വാക്ക് തർക്കങ്ങൾക്ക് വഴി വയ്ക്കുകയായിരുന്നു . സുധാകരനെ പൊതുജനമധ്യത്തിലും വഴിയോരങ്ങളിലും തടഞ്ഞുവെച്ച് ചോദ്യം ചെയ്യുക,
അതിലൂടെ അദ്ദേഹത്തെ അപമാനിച്ച് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ച് കൈയ്യടി നേടുക എന്ന ദാരിദ്ര്യപിടിച്ച തന്ത്രമാണ് സിപിഎം ഇപ്പോള്‍ പയറ്റുന്നത്.നീര്‍ക്കുന്നം സ്‌കൂളിലെ മണ്ണുകടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉയര്‍ന്ന തര്‍ക്കവും കൈയ്യാങ്കളിയും ഈ കര്‍മ്മസേനയുടെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. സ്‌കൂള്‍ വളപ്പിലെ വെള്ളക്കെട്ടിനും തകര്‍ച്ചയ്ക്കും കാരണമാകുന്ന മണ്ണുകടത്ത് ചോദ്യം ചെയ്യാന്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്ഥലത്തെത്തിയ സുധാകരനെ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസിന്റെയും മുന്‍ എംഎല്‍എ എച്ച്. സലാമിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന പ്രശാന്ത് കുട്ടിയുടെയും
നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. പാര്‍ട്ടിയുടെ ആനുകൂല്യം കൊണ്ടാണ് സുധാകരന്‍ എല്ലാം നേടിയതെന്ന അഹങ്കാരം നിറഞ്ഞ അധിക്ഷേപമാണ് അവര്‍ പരസ്യമായി നടത്തിയത്.സുധാകരനെ പോലൊരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും അദ്ദേഹത്തോട് കയര്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണ് ഒരുവിഭാഗംഈ വീഡിയോ പുറത്ത് വന്നത് പാർട്ടിക്കെതിരെയുള്ള തെറിവിളി കൂട്ടുക മാത്രമാണ് ഉണ്ടായിരിക്കുന്നത് . ഈ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചില കമന്റുകൾ വായിക്കാം..
തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല. അയ്യേ നാണക്കേട്.., ജി സുധാകരൻ വലിയ ഭൂരിപക്ഷത്തിൽ സിപിഎംനെ തോല്പിച്ചതിലുള്ള അസഹിഷ്ണുതയാണ്.., എന്ത് കഷ്ടമാണ് സ്കൂളിൽ നിന്നും മണ്ണ് കക്കുന്നത് അറിഞ്ഞ് അത് അന്വേഷിക്കാൻ ചെന്ന സാറിനോട് രാഷ്ട്രീയം പറഞ്ഞ് വിഷയം മാറ്റാൻ ശ്രമിക്കുന്നു.ജനങ്ങൾക്ക് ഇത് എത്ര കൃത്യമായി മനസ്സിലാകും.ഒരു വ്യക്തിയുടെ ജനാധിപത്യ അവകാശ ബോധത്തെയാണ് അന്തവും കുന്തവും ഇല്ലാത്ത പാർട്ടി അടിമ ചോദ്യം ചെയ്യുന്നതിലൂടെ തന്നെ ബോധ്യമാകും ഇവന്മാരൊക്കെ മറ്റുള്ളവരോട് എത്രമാത്രം അസഹിഷ്ണുത വെച്ചു പുലർത്തുന്നവർ ആണെന്ന് ബോധ്യമാകാൻ.., അമ്പലപ്പുഴയുടെ വികസനനായകൻ തന്നെ ആണ്..
കക്ഷി രാഷ്ട്രീയത്തിന് അധിതമായി അദേഹത്തെ അമ്പലപ്പുഴ നിവാസികൾ ഇഷ്ടപെടാൻ കാരണം ഉണ്ട്.. അഴിമതി രഹിത വികസനനായകൻ തന്നെ ആണ്... അല്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമോ..., എന്നിങ്ങനെ പോകുന്നു കമന്റുകൾ..
https://www.facebook.com/Malayalivartha

























