Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

11 JULY 2026 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈലിൽ സ്‌പെയ്ൻ - ഫ്രാൻസ് പോരാട്ടം. ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് സ്‌പെയ്ൻ അവസാന നാലിൽ ഇടം കണ്ടെത്തിത്തിയത്. ഫാബിയൻ റൂയിസ്, മികേൽ മെറീനോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകൾ നേടിയത്. ചാർളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെൽജിയത്തിന്റെ ഏക ഗോൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഫാബിയൻ റൂയിസിലൂടെയാണ് സ്‌പെയിൻ ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനിൽ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി മുതലെടുത്തു. ഡാനി ഓൾമോയുടെ ഷോട്ട് ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടുവ തടുത്തെങ്കിലും, പന്ത് ഫാബിയൻ റൂയിസിലേക്ക് തെറിച്ചുവീഴുകയും താരം അത് മനോഹരമായി വലയിലെത്തിക്കുകയും ചെയ്തു. ബെൽജിയം പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി പന്ത് ഗോളിലേക്ക് നീങ്ങിയത് ടീമിന് തിരിച്ചടിയായി.

എന്നാൽ, സ്‌പെയിന്റെ സന്തോഷത്തിന് പത്ത് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 40-ാം മിനിറ്റിൽ ടിമോത്തി കാസ്റ്റഗ്‌നെ നൽകിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാൾസ് ഡി കെറ്റെലെയർ ബെൽജിയത്തിനായി സമനില ഗോൾ നേടി. ഇതോടെ, ലോകകപ്പുകളിൽ തുടർച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകൾ വഴങ്ങാതെ സ്‌പെയിൻ കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റെക്കോർഡിനാണ് ബെൽജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയിൽ അവസാനിച്ചു.

സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോയുടെ ഗോളിൽ സമനിലക്കുരുക്ക് പൊട്ടിച്ച മുൻ ലോകചാംപ്യന്മാരായ സ്പെയിൻ, ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ. 88 ാം മിനിറ്റിലാണ് മിക്കൽ മെറീനോ സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. സൂപ്പർ സബ് ആയി തുടരെ രണ്ടാം മത്സരത്തിലാണ് മിക്കൽ മെറീനോ ഗോൾ നേടുന്നത്. നേരത്തെ, മിഡ് ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഗോളിൽ ലീഡ് പിടിച്ച സ്പെയിനിനെ, സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെയിലൂടെ ബെൽജിയം സമനിലയിൽ കുരുക്കുകയായിരുന്നു. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളാണിത്. ഈ ലോകകപ്പിൽ 650 ാം മിനിറ്റിലാണ് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൻ ആദ്യ ഗോൾ വഴങ്ങിയത്. 2010 ൽ ലോകകപ്പ് ജയിച്ചതിനു ശേഷം ഇതാദ്യമായാണ് സ്പെയിൻ സെമിഫൈനലിൽ കടക്കുന്നത്. സെമിയിൽ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ.

മത്സരത്തിന്റെ തുടക്കത്തിലേ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 30 ാം മിനിറ്റിലാണ് ലീഡ് നേടിയത്. സൂപ്പർ താരം ലമീൻ യമാൽ വലതുവിങ്ങിലൂടെ മുന്നേറി പെദ്രോ പോറോയ്ക്ക് കൈമാറിയ പന്ത്, പെനാൽറ്റി ബോക്സിലേക്ക് ക്രോസ് നൽകി. ഡാനി ഒൽമോ ഒറ്റ ടച്ചിൽ ഗോൾ ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് തിബോ കോർട്ടോ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഫാബിയൻ റൂയിസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റി. (1–0).

ഗോൾകീപ്പർ ഉനായ് സിമോനെ നിഷ്പ്രഭനാക്കി 41 ാം മിനിറ്റിലാണ് ബെൽജിയം സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെ സമനില ഗോൾ നേടിയത്. വലതുവിങ്ങിൽ നിന്ന് തിമോത്തി കസ്റ്റാന്യ ബോക്സിലേക്ക് നൽകിയ മികച്ചൊരു ക്രോസിൽ പ്രതിരോധ താരം പൗ കുബാർസിയെ മറികടന്നെത്തിയ ചാൾസ് ഡി കെറ്റലാരെ, മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു (1–1). തുടർന്നുള്ള മിനിറ്റുകളിൽ ബെൽജിയം ആധിപത്യം നിലനിർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിക്കുന്ന സ്പെയിനിനെയാണ് കണ്ടത്. 48 ാം മിനിറ്റിൽ ക്രോസ് ലഭിച്ച പാസിൽ ബോക്സിലേക്ക് പന്തുമായി കുതിച്ച ലമീൻ യമാലിനെ ഗോൾ കീപ്പർ തടുത്തെങ്കിലും അപ്പോഴേക്കും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. തുടർച്ചയായി ആക്രമിച്ചതോടെ ബെൽജിയം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടോ പരുക്കേറ്റ് പുറത്തായതോടെ സെന്നെ ലമെൻസ് പകരക്കാരനായി ഇറങ്ങി. വൈകാതെ സ്പെയിൻ വിജയഗോൾ കണ്ടെത്തി. സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോ സ്പെയിനിന് സെമിഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. ബോക്സിനു പുറത്തുനിന്നുള്ള പൗ കുബാർസിയുടെ നെടുനീളൻ ഷോട്ട് കയ്യിലൊതുക്കാനുള്ള ബെൽജിയം ഗോൾ കീപ്പർ സെന്നെ ലമെൻസിന്റെ ശ്രമം പിഴച്ചു. റീബൗണ്ട് ലഭിച്ച പന്ത് മിക്കൽ മെറീനോ അനായാസം വലയിലെത്തിച്ചു (2–1).

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വൈരങ്ങളിൽ ഒന്നാണ് അർജന്റീനയും ഫ്രാൻസും തമ്മിലുള്ളത്. 2022 ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയും എംബപെയും തമ്മിൽ നടന്ന ആ ഇതിഹാസ പോരാട്ടത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായികപരമായ പോരാട്ടം കടുത്ത ശത്രുതയിലേക്ക് വഴിമാറിയിരുന്നു. അതുകൊണ്ടുതന്നെ, 2026 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരനിയന്ത്രണം ഒരു അർജന്റീനിയൻ റഫറിക്ക് കൈമാറാനുള്ള ഫിഫയുടെ തീരുമാനം തുടക്കം മുതലേ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

ബോസ്റ്റണിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് 2-0 ന് വിജയിച്ച് സെമിഫൈനലിൽ കടന്നെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോഴും ചർച്ച ചെയ്യുന്നത് മത്സരത്തിന്റെ 25-ാം മിനിറ്റിൽ നടന്ന ഒരു സംഭവമാണ്. ഫ്രഞ്ച് നായകൻ കിലിയൻ എംബപെയെ അർജന്റീനിയൻ റഫറി ഫക്കുണ്ടോ ടെല്ലോ ബോധപൂർവം മാനസിക സമ്മർദത്തിലാക്കിയോ? ഫിഫയും അർജന്റീനയും ചേർന്നുള്ള ഒരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ? ഒരു പെനൽറ്റി എടുക്കാൻ വേണ്ടി എംബപെയ്ക്ക് കാത്തുനിൽക്കേണ്ടി വന്ന ‘3 മിനിറ്റ് 11 സെക്കൻഡ്’ ഫുട്ബോൾ ലോകത്തെ പുതിയ പോർമുഖമാക്കി മാറ്റിയിരിക്കുകയാണ്.

മത്സരത്തിന്റെ 25-ാം മിനിറ്റ്. മൊറോക്കോ ബോക്സിനുള്ളിലേക്ക് കുതിച്ചുപാഞ്ഞ കിലിയൻ എംബപെയെ ഡിഫെൻഡർ നൗസെയർ മസ്റൗയി ഫൗൾ ചെയ്ത് വീഴ്ത്തുന്നു. റഫറി ഫക്കുണ്ടോ ടെല്ലോ ഒട്ടും മടിക്കാതെ പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. ഫ്രഞ്ച് ആരാധകർ ഗാലറിയിൽ ആവേശത്തിലായി. 2020ന് ശേഷം ക്ലബ്ബിനും രാജ്യത്തിനുമായി എടുത്ത 15 പെനൽറ്റികളും ലക്ഷ്യത്തിലെത്തിച്ച, ലോകത്തിലെ ഏറ്റവും ക്ലിനിക്കൽ ഫിനിഷറായ എംബപെ പന്തുമായി പെനൽറ്റി സ്പോട്ടിലേക്ക് നടന്നു.

എന്നാൽ അവിടെയാണ് നാടകീയ രംഗങ്ങൾ ആരംഭിക്കുന്നത്. റഫറി ടെല്ലോ പെനൽറ്റി എടുക്കാൻ അനുവാദം നൽകാതെ വാർ പരിശോധനയ്ക്കായി കാത്തുനിന്നു. വിഎആർ റൂമിലിരുന്ന ഹെർനാൻ മാസ്ട്രാഞ്ചലോയും ഒരു അർജന്റീനക്കാരനായിരുന്നു എന്നത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.

സാധാരണയായി വ്യക്തമായ ഒരു ഫൗളിൽ വാർ പരിശോധന സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കാറുള്ളതാണ്. എന്നാൽ ഇവിടെ റഫറിയും വാർ തമ്മിലുള്ള ചർച്ച നീണ്ടുപോയി. പന്ത് സ്പോട്ടിൽ വച്ച്, കിക്കെടുക്കാൻ സർവ്വ സജ്ജനായി നിന്ന എംബപെയ്ക്ക് റഫറിയുടെ സിഗ്നലിനായി കാത്തുനിൽക്കേണ്ടി വന്നത് 3 മിനിറ്റും 11 സെക്കൻഡുമാണ്. സ്പോർട്സ് സൈക്കോളജിസ്റ്റുകളുടെ ഭാഷയിൽ പറഞ്ഞാൽ, ഒരു പെനൽറ്റി ടേക്കറുടെ ഏകാഗ്രത തകർക്കാൻ ഈ സമയം ധാരാളമായിരുന്നു.

ഈ നീണ്ട കാത്തുനിൽപ്പിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ എർലിങ് ഹാലണ്ട് തന്നെ പരസ്യമായി രംഗത്തെത്തി. നോർവേയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും പെനൽറ്റി ടേക്കറായ ഹാലണ്ടിന് ആ സമ്മർദം കൃത്യമായി അറിയാമായിരുന്നു. ‘ഒരു പെനൽറ്റി എടുക്കാൻ 5 മിനിറ്റ് കാത്തുനിൽക്കേണ്ടി വരുന്നത് വളരെ വലിയ സമയമാണ്’ എന്നാണ് ഹാലണ്ട് തന്റെ സ്നാപ്ചാറ്റിൽ കുറിച്ചത്.

ഹാലണ്ടിന്റെ ഈ പ്രതികരണം റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ കാലതാമസത്തെ അടിവരയിടുന്നതായിരുന്നു. പെനൽറ്റി എടുക്കുന്നതിന് തൊട്ടുമുൻപ് കളിക്കാരന്റെ തലച്ചോറിലൂടെ കടന്നുപോകുന്ന ചിന്തകളെ ഈ കാത്തുനിൽപ്പ് ദോഷകരമായി ബാധിക്കുമെന്ന് ഫുട്ബോൾ വിദഗ്ധരും സമ്മതിക്കുന്നു.

പെനൽറ്റി സ്പോട്ടിൽ നിൽക്കുമ്പോൾ ഗോൾകീപ്പറും പെനൽറ്റി ടേക്കറും തമ്മിലുള്ള ഒരു മാനസിക യുദ്ധമാണ് നടക്കുന്നത്. അവിടെ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. റഫറി കിക്കെടുക്കാൻ വൈകിപ്പിക്കുമ്പോൾ, ഗോൾകീപ്പർ യാസിൻ ബോണുവിന് എംബപെയുടെ ശരീരഭാഷ ശ്രദ്ധിക്കാനും തന്റെ തന്ത്രങ്ങൾ മെനയാനും കൂടുതൽ സമയം ലഭിച്ചു. നേരെമറിച്ച്, എംബപെയുടെ മനസ്സിൽ സമ്മർദവും അനാവശ്യ ചിന്തകളും നിറയാൻ ഈ 3 മിനിറ്റ് കാരണമായി.

ഒടുവിൽ റഫറിയുടെ വിസിൽ മുഴങ്ങിയപ്പോൾ, എംബപെ തന്റെ വലതുവശത്തേക്ക് തൊടുത്ത കിക്ക് മൊറോക്കൻ കീപ്പർ യാസിൻ ബോണു അതിസാഹസികമായി തട്ടിയകറ്റി. ലോകകപ്പ് ചരിത്രത്തിൽ എംബപെ പാഴാക്കുന്ന ആദ്യ പെനൽറ്റിയായിരുന്നു അത്. കിക്കിന് ശേഷം എംബപെ റഫറിയോട് കയർത്തു സംസാരിക്കുന്നത് ടെലിവിഷൻ ക്യാമറകളിൽ വ്യക്തമായിരുന്നു. ഇത് താരം മാനസികമായി എത്രത്തോളം അസ്വസ്ഥനായിരുന്നു എന്നതിന്റെ തെളിവാണ്.

എംബപെയുടെ പെനൽറ്റി പിഴവിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള തരംഗമാണ് ഉണ്ടായത്. ലയണൽ മെസ്സിക്ക് തന്റെ കരിയറിലെ രണ്ടാമത്തെ ലോകകപ്പ് നേടിക്കൊടുക്കാൻ ഫിഫയും അർജന്റീനിയൻ റഫറിമാരും ഒത്തുകളിക്കുകയാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.

1. റഫറിമാരുടെ നിയമനം: ഫ്രാൻസിന്റെ മത്സരത്തിൽ ഒരു അർജന്റീനിയൻ റഫറിയെയും വാർ ഒഫീഷ്യലിനെയും നിയമിച്ചത് എന്തിനാണ്?

2. ഗോൾ വേട്ടയിലെ മത്സരം: ഇതിനു ശേഷം ഒരു ഗോൾ നേടി ടൂർണമെന്റിലെ ഗോൾവേട്ടയിൽ മെസ്സിക്കൊപ്പമെത്താൻ എംബപെയ്ക്ക് സാധിച്ചെങ്കിലും പെനൽറ്റി കൂടി നേടിയിരുന്നങ്കിൽ താരത്തിന് മെസ്സിയെ മറികടക്കാമായിരുന്നു. അതില്ലാതാക്കാൻ റഫറി മനഃപൂർവം സമയം വൈകിപ്പിച്ചു.

ഈ ടൂർണമെന്റിൽ അർജന്റീനയും നോർവേയും സെമിഫൈനലിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഫ്രാൻസിനെ മാനസികമായി തളർത്തുക എന്നത് അർജന്റീനയുടെ ആവശ്യമാണെന്ന രീതിയിലാണ് ഫാൻസ് ഗ്രൂപ്പുകളിലെ ചർച്ചകൾ.

എന്നാൽ ഈ വിവാദങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാമിന്റെ പ്രതികരണം. മത്സരത്തിന് മുൻപും ശേഷവും റഫറിയിങ്ങിനെ കുറ്റപ്പെടുത്താൻ അദ്ദേഹം തയറായില്ല. ‘റഫറിമാരുടെ നിയമനത്തിൽ എനിക്ക് ഒന്നും ചെയ്യാനില്ല. എനിക്ക് ഒഫീഷ്യൽസിൽ വിശ്വാസമുണ്ട്. മത്സരത്തിൽ തർക്കങ്ങൾ ഉണ്ടാകാം, പക്ഷേ ഞങ്ങളുടെ എതിരാളികൾ മൊറോക്കോയാണ്, അല്ലാതെ റഫറിയല്ല’– ദെഷാം വ്യക്തമാക്കി. ഒരു പരിശീലകൻ എന്ന നിലയിൽ ടീമിന്റെ ശ്രദ്ധ തിരിക്കാതിരിക്കാൻ ദെഷാം എടുത്ത നിലപാട് കൈയടി അർഹിക്കുന്നതാണ്.

∙ വിമർശനങ്ങൾ കാറ്റിൽപ്പറത്തി എംബപെയുടെ രാജകീയ തിരിച്ചുവരവ്

റഫറിയുടെ സൈക്കോളജിക്കൽ തന്ത്രങ്ങൾ കൊണ്ട് എംബപെയെ തളർത്താമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റി എന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. ഒരു പെനൽറ്റി മിസ്സ് കൊണ്ട് തീരുന്നതല്ല തന്റെ വീര്യമെന്ന് ഫ്രഞ്ച് ക്യാപ്റ്റൻ തെളിയിച്ചു. മത്സരത്തിന്റെ 60-ാം മിനിറ്റിൽ ഡിസയർ ദൂയെയുടെ പാസ്സിൽനിന്ന് എംബപെ ഉതിർത്ത ആ മനോഹരമായ കേളിങ് ഗോൾ മൊറോക്കോയുടെ വല കുലുക്കി. ആ ഗോൾ പെനൽറ്റി പിഴവിനുള്ള മറുപടിയായിരുന്നു. തൊട്ടടുത്ത ആറാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുടെ ഗോളിന് വഴിമരുന്നിട്ടതും എംബപെയുടെ മാന്ത്രിക നീക്കമായിരുന്നു. ഒടുവിൽ 2-0 ന്റെ ആധികാരിക വിജയത്തോടെ ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി.

റഫറി ഫക്കുണ്ടോ ടെല്ലോ മനഃപൂർവം എംബപെയെ മാനസികമായി പീഡിപ്പിച്ചതാണോ അതോ വാർ സാങ്കേതികവിദ്യയുടെ സ്വാഭാവികമായ കാലതാമസമാണോ ഫോക്സ്ബറോയിൽ കണ്ടത് എന്നത് ഇപ്പോഴും തർക്കവിഷയമാണ്. എങ്കിലും കടുത്ത സമ്മർദഘട്ടങ്ങളിലും, തന്നെ തളർത്താൻ നോക്കിയ വിവാദങ്ങളെ കാൽപ്പന്തിന്റെ കരുത്തുകൊണ്ട് അതിജീവിച്ച് ഫ്രാൻസിനെ വിജയതീരത്ത് എത്തിച്ച കിലിയൻ എംബപെ എന്ന പോരാളിയെയാണ് ലോകം ഈ മത്സരത്തിൽ കണ്ടത്. വരും ദിവസങ്ങളിൽ സെമിഫൈനൽ പോരാട്ടങ്ങൾ ചൂടുപിടിക്കുമ്പോൾ ഈ റഫറിയിങ് വിവാദം ഫിഫയ്ക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുമെന്നതിൽ സംശയമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (11 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends