അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

കൊല്ലം പത്തനാപുരത്ത് അയൽവാസികൾ തമ്മിൽ കൂട്ടത്തല്ല്. അയൽവാസികളുടെ നിരന്തരമായ ശല്യം ഒഴിവാക്കുന്നതിനായി വീട്ടുപരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിച്ച പെൺകുട്ടിക്ക് നേരെ അയൽവാസികളായ അച്ഛന്റെയും മകന്റെയും ക്രൂരമർദനം. അക്രമണത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റു.
അയൽവാസി തർക്കങ്ങൾ തീർക്കാൻ വേണ്ടി 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ബൈബിൾ വചനം പോലും കടമെടുക്കുന്ന നാട്ടിലാണ് ഈ നാടകീയ രംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സുനിൽകുമാറിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ മകൻ മിഥുൻ നിലവിൽ ഒളിവിലാണ്. അയൽവാസികളായ അച്ഛനും അമ്മയും മകനും ചേർന്നാണ് പെൺകുട്ടിയെ മർദിച്ചതെന്നാണ് പരാതി. ക്യാമറ സ്ഥാപിച്ചതിലുള്ള മുൻവൈരാഗ്യവുമായി പെൺകുട്ടിയുടെ വീട്ടുനടയിലേക്ക് ചോരത്തിളപ്പുമായി പാഞ്ഞെത്തിയ പ്രതി മിഥുൻ, കണ്ടയുടൻ തന്നെ പെൺകുട്ടിയുടെ തോളിൽ ശക്തമായി ഇടിക്കുകയായിരുന്നു.
തുടർന്ന് ക്രൂരമായി മുടിയിൽ കുത്തിപ്പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിടുകയായിരിന്നു. പ്രതിയുടെ അച്ഛനായ സുനിൽകുമാറും ആക്രമണത്തിൽ പങ്കാളിയായി.
ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് അച്ഛനും മകനും ചേർന്ന് പെൺകുട്ടിയോട് ഈ കൊടുംക്രൂരത കാണിച്ചത്. പെൺകുട്ടിയെ വീട്ടിൽക്കയറി അതിക്രൂരമായി മർദിക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ജനരോഷത്തിന് കാരണമായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രധാന പ്രതി മിഥുനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതി സുനിൽകുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























