സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

സർക്കാർ ജോലിക്കായി അതിക്രൂരമായി അച്ഛനെയും അമ്മയെയും കൊന്നു . രാജസ്ഥാനില്‍ ആശ്രിത നിയമനത്തിലൂടെ അമ്മയ്ക്ക് ലഭിച്ച സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകള്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജയ്പൂരിലെ പ്രതാപ് നഗറില്‍ നടന്ന ഈ ക്രൂരകൃത്യത്തില്‍ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരിയും എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മരിച്ച പിതാവ് വിജയ് ശര്‍മയുടെ മരണത്തിലും കടുത്ത അസ്വാഭാവികതയുണ്ടെന്നും ഇതിന് പിന്നിലും ആയുഷിയുടെ പങ്കുണ്ടാകാമെന്നുമാണ് മാതൃസഹോദരന്‍ രാകേഷ് ശര്‍മ ആരോപിക്കുന്നത്.രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുന്‍ കോര്‍ട്ട് മാസ്റ്ററായിരുന്ന വിജയ് ശര്‍മയുടെ മരണത്തെത്തുടര്‍ന്നാണ് ഭാര്യ നീരജ് ശര്‍മയ്ക്ക് ഭര്‍ത്താവിന്റെ ജോലി ആശ്രിത നിയമനത്തിലൂടെ ലഭിക്കുന്നത്. പിതാവിന്റെ മരണത്തോടെ ഈ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആയുഷി ശര്‍മ.
എന്നാല്‍ അമ്മ നീരജ് ശര്‍മ ജോലി ഏറ്റെടുക്കുകയും കുടുംബസ്വത്തിന്റെയും വരുമാനത്തിന്റെയും പൂര്‍ണ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തതാണ് ആയുഷിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഈ ജോലി സ്വന്തമാക്കുന്നതിനായി അമ്മാവന്റെയും മറ്റ് ബന്ധുക്കളുടെയും സഹായത്തോടെ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി റോഡപകടമുണ്ടാക്കി അമ്മയെ കൊലപ്പെടുത്താന്‍ ആയുഷി പദ്ധതിയിടുകയായിരുന്നു.ഈ മാസം മൂന്നിന് ജയ്പൂരിലെ പ്രതാപ് നഗര്‍ മേഖലയിലാണ് എല്‍ഡി ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന നാല്‍പ്പത്തിയഞ്ചുകാരി നീരജ് ശര്‍മ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
സ്‌കോര്‍പിയോ എസ്യുവി ഇടിച്ച് സാധാരണ ഗതിയിലുണ്ടായ ഒരപകടമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നുവിശദമായ ചോദ്യംചെയ്യലില്‍ സര്‍ക്കാര്‍ ജോലിയും സ്വത്തുക്കളും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ ആയുഷി പോലീസിനോട് സമ്മതിക്കുകയും ചെയ്തു.അച്ഛന്റെ ഫീഡിംഗ് ട്യൂബ് ഊരിമാറ്റിയാണ് താന്‍ കൊന്നതെന്നും അതുകൊണ്ട് നിങ്ങളെ ഇല്ലാതാക്കുന്നത് അതിലും എളുപ്പമുള്ള കാര്യമാണെന്നും ആയുഷി അമ്മ നീരജ് ശര്‍മയോട് തര്‍ക്കത്തിനിടെ പറഞ്ഞിരുന്നു.
തന്റെ ജീവന് മകള്‍ ആയുഷിയില്‍ നിന്നും ഭീഷണിയുണ്ടെന്ന കൃത്യമായ സൂചനകള്‍ മരണത്തിന് തൊട്ടുമുമ്പ് 'അമ്മ നീരജ് ശര്‍മയും പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























