സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

സാവരിയയുടെ മരണം ഓരോ ദിവസം കഴിയും തോറും ഞെട്ടിക്കുന്ന വെളിപ്പെടത്തലുകൾ ആണ് കേൾക്കുന്നത് . പ്രതി ഇപ്പോഴും വിദേശത്താണ് .
ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ നേരിട്ടിരുന്നത് അതിക്രൂരമർദനമെന്ന് റീ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തം. സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നുവെന്നും ശരീരമാസകലം മർദനമേറ്റ ചതവുകളുണ്ടായിരുന്നുവെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കാല് മുതൽ തലവരെയുള്ള ചതവുകളെക്കുറിച്ചും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം.
വ്യാഴാഴ്‌ച നാട്ടിലെത്തിച്ച മൃതദേഹം വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘമാണ് വിശദമായി പരിശോധിച്ചത്. മൃതദേഹത്തിന്റെ 150 ചിത്രങ്ങൾ ശേഖരിച്ചു. റീ പോസ്റ്റ്‌മോർട്ടം പൂർണമായും വീഡിയോയിൽ പകർത്തി. മൃതദേഹം ഉസ്‌ബക്കിസ്ഥാനിലെ ആശുപത്രിയിൽ ആദ്യം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. അതും തലയിൽ ശസ്‌ത്രക്രിയ നടത്തിയതും നാട്ടിലെത്തിക്കാൻ ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്‌തതും റീ പോസ്റ്റ്‌മോർട്ടത്തിലൂടെ വിശദമായ മരണവിവരം കണ്ടെത്താനുള്ള ദൗത്യം സങ്കീർണമാക്കുമെന്നാണ് വിവരം.പ്രതി നിരന്തരം മതപരിവർത്തനത്തിന് നിർബന്ധിച്ചിട്ടും സാവരി അതിന് വഴങ്ങിയിരുന്നില്ലെന്ന്
കൂടെയുണ്ടായിരുന്ന സഹപാഠികളാണ് കുടുംബത്തെ അറിയിച്ചത്.എന്നാൽ കൊ.ല.പാ.ത.കത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.പ്രതിക്ക് നിയമത്തിന്റെ വഴിയിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാനും കേസ് കൂടുതൽ ശക്തമാക്കാനുമാണ് നാട്ടിൽ റീ-പോ.സ്റ്റ്.മോ.ർട്ടം നടത്താൻ തീരുമാനിച്ചതെന്ന് കുടുംബം വ്യക്തമാക്കി.ഈ ദാരുണ സംഭവം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്.സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്?
സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'ചിലപ്പോഴൊക്കെ നമ്മൾ സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കാറുണ്ട്.എന്നാൽ എത്ര അടുത്ത സൗഹൃദമാണെങ്കിലും അതിലൊരു നിശ്ചിത അകലം (Gap) പാലിക്കുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ അമിതമായി ഇടപെടാനും നിയന്ത്രിക്കാനും ആരെയും അനുവദിക്കരുത്.അപകടസൂചനകൾ തിരിച്ചറിയുക: നമ്മളെ ഉപദ്രവിക്കുന്ന, ദേഹത്ത് കൈവെക്കാൻ തുനിയുന്ന, ഒരു പരിധിക്ക് അപ്പുറം വഴക്കു പറയുന്ന അല്ലെങ്കിൽ എപ്പോഴും കുറ്റപ്പെടുത്തുന്നതരത്തിലുള്ള സൗഹൃദങ്ങൾ ഒട്ടും ആരോഗ്യകരമല്ല.
https://www.facebook.com/Malayalivartha
























