അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ജൂലായ് 14-ന് അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിച്ചേക്കും. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ.
കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ കോസ്‌മോനോട്ടുകളായ പ്യോടർ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം റോസ്‌കോസ്മോസ് സയൂസ് MS-29 ബഹിരാകാശ പേടകത്തിൽ അദ്ദേഹം യാത്ര തിരിക്കും. ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായാണ് അദ്ദേഹം ഒരുങ്ങുന്നത്.
അനിൽ മേനോന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നും യുക്രെയ്‌നിൽനിന്നും കുടിയേറിയവരാണ്. ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ. പഠനത്തിനായി യു.എസിലെത്തിയ അദ്ദേഹം പിന്നീട് യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സാമോലെങ്കോയെ വിവാഹം കഴിച്ചു. യു.എസിലെ മിനിയാപോളീസിലാണ് അനിൽ മേനോന്റെ ജനനം.
അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും (മുൻപ് വിൽഹെം) ബഹിരാകാശ സഞ്ചാരിയാണ്. അവർ 2024 സെപ്തംബറിൽ സ്‌പേസ്എക്‌സ് പോളാരിസ് ഡോൺ സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























