Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!

11 JULY 2026 05:10 PM IST
മലയാളി വാര്‍ത്ത

തളിരോമലേ... ചെറു തൂവലേ... കണിയായ് വാ.. കളിയാടി വാ.. മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന
തുടക്കം എന്ന സിനിമയുടെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്.

ജോപോൾ രചിച്ച് ജെയ്ക്ക് ബിജോയ്സ് ഈണമിട്ട ഈ ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മാതാപിതക്കളുടെ പൊന്നോമനയായ മകളെ കുറിച്ച് അമ്മ പാടുന്ന ഈ ഗാനം കുടുംബ സദസുകളെ ഏറെ സ്പർശിക്കാതിരക്കില്ല. വീഡിയോയിലെ ഹൃദയസ്പർശിയായ വിഷ്വൽസും ചിത്രത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.

വിസ്‌മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്. നല്ലൊരു ഇടവേളക്കുശേഷമാണ് മലയാളത്തിൻ്റെ മുൻനായിക കൂടിയായ ചിപ്പി വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. ഒരു സാധാരണ കുടുംബത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഈ ചിതത്തിൻ്റെ പിന്നിൽ ചില സുപ്രധാനമായ വഴിത്തിരിവുകളും പ്രതീക്ഷിക്കാം.

ആഗസ്റ്റ് ഏഴിന് പ്രദർശനത്തിന്നതിന് മുന്നോടിയായിട്ടാണ് ഈ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചരിത്രം തിരുത്തി കുറിച്ച 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും, വിസ്‌മയാ മോഹൻലാലിൻ്റെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പും, ഒപ്പം മോഹൻലാലിൻ്റെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രമാണ് തുടക്കം.

പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസേർസ്. ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖമായ ആശിഷ് ജോ ആന്റണിയാണ്.

മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - ജെയ്ക്ക് ബിജോയ്, ഛായാഗ്രഹണം - അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ,എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം,
ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (9 minutes ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (30 minutes ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (46 minutes ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (55 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (1 hour ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (1 hour ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (2 hours ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (2 hours ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (2 hours ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (2 hours ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (2 hours ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (3 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (3 hours ago)

Malayali Vartha Recommends