Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ

10 JULY 2026 11:28 PM IST
മലയാളി വാര്‍ത്ത

നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പൊലീസ് എ.എഫ്.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് നടി അന്‍സിബ. കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതായി കൊച്ചി പൊലീസ് കമ്മീഷണറെ വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് അന്‍സിബയുടെ പ്രതികരണം.

എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ പറ്റിച്ചതാണ് എന്നും അവര്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എഫ്.ഐ.ആര്‍ രേഖപ്പെടുത്താത്തതിനാല്‍ താന്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി.

'പോലീസ് എഫ്.ഐ.ആര്‍ എടുത്തിട്ടില്ല സാര്‍.. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍. എഫ്.ഐ.ആര്‍ ഇടാത്തതിനെ തുടര്‍ന്ന് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സാര്‍. കേസെടുക്കാനാവില്ല എന്ന് അവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട് സാര്‍…' അന്‍സിബ കുറിച്ചു.

'അവര്‍(അന്‍സിബ) എന്നെ ഫോണില്‍ വിളിച്ചിരുന്നു. താന്‍ പരാതി കൊടുത്തിട്ടും അവര്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഞാന്‍ കമ്മീഷണറെ വിളിച്ചപ്പോള്‍ കമ്മീഷണര്‍ പറഞ്ഞിരുന്നു എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന്. അവര്‍ (അന്‍സിബ) പരാതി പറഞ്ഞപ്പോള്‍ തന്നെ കമ്മീഷണറെ വിളിച്ചിരുന്നു,' എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

'എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയാല്‍ അന്വേഷണം പൊലീസിന്റെ ചുമതലയാണ്. പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയാല്‍ ഞാന്‍ ഇടപെടുന്നത് ശരിയല്ല,' എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ചെന്നിത്തലയുടെ വാദം തള്ളിയ അന്‍സിബ പൊലീസില്‍ നിന്ന് തനിക്ക് ലഭിച്ച മറുപടി ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മിപ്രിയയുടെ വീഡിയോയില്‍ ശിക്ഷിക്കാന്‍ വകുപ്പുള്ള കുറ്റം ഒന്നും കണ്ടില്ലെന്നും പൊലീസിന് നടപടിയെടുക്കാനുള്ള സാധുത ഇല്ലെന്നും പാലാരിവട്ടം എസ്.എച്ച്.ഒയുടെ മറുപടിയില്‍ പറയുന്നു.

'താങ്കള്‍ സമര്‍പ്പിച്ച 152850412026502012 നമ്പര്‍ പരാതിയിന്മേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന വീഡിയോ ക്യാന്‍ ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ ചാനലില്‍ വന്ന ലക്ഷ്മി പ്രിയയുടെ അഭിമുഖം ആണ് എന്ന് കാണുന്നു.

ടി വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ് ധ356 ബി.എന്‍.എസ്പ പ്രകാരമുള്ള കുറ്റം മാത്രമേ നിലനിക്കുന്നുള്ളു എന്നും മറ്റു കോഗ്‌നിസിബിള്‍ ഒഫന്‍സുകള്‍ ഒന്നും നടന്നിട്ടില്ല എന്നും വെളിവാകുന്നു ആയതിനാല്‍ ബി.എന്‍.എസ്.എസ് വകുപ്പ് 222ധ1പ പ്രകാരം പോലീസ് നടപടികള്‍ക്ക് സാധുത ഇല്ലാത്തതിനാല്‍ പരാതിക്കാരിക്ക് നേരിട്ട് കോടതിയില്‍ കംപ്ലയിന്റ് സമര്‍പ്പിച്ചു പരാതിക്കു നിവര്‍ത്തിവരുത്താവുന്നതാണ്,' എന്നാണ് മറുപടിയില്‍ പറയുന്നത്.

ആഭ്യന്തര മന്ത്രി വിളിച്ച് പറഞ്ഞിട്ടും തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് അന്‍സിബ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തവെയാണ് അന്‍സിബ ഈ കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞിട്ടും കേസെടുക്കാന്‍ തയാറാകാത്ത പൊലീസ് സ്‌റ്റേഷനുകളാണോ കേരളത്തിലുള്ളതെന്ന് അന്‍സിബ അന്ന് ചോദിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends