ലാലേട്ടന്റെ നായികയായി മലരെത്തുന്നു, സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിക്കുന്നത് മേജര്‍ രവി

പ്രേമം സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സായിപല്ലവി മോഹന്‍ലാലിന്റെ നായികയാകുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സായി പല്ലവി ലാലിന്റെ നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ചില ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. പതിവുപോലെ പട്ടാള സിനിമയുമായാണ് ഇക്കുറിയും മോഹന്‍ലാല്‍ മേജര്‍ രവി ടീം എത്തുന്നത്.
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സായി പല്ലവി. പ്രേമത്തെത്തുടര്‍ന്ന് നിരവധി അവസരങ്ങള്‍ തേടി എത്തിയെങ്കിലും സായി അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ദുല്‍ക്കര്‍ ചിത്രത്തിലും നായിക സായി പല്ലവിയാണ്. എന്തായാലും മലരിനെത്തേടി നിറയെ കഥാപാത്രങ്ങള്‍ എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മോഹന്‍ലാലിന്റെ ചിത്ത്രില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സായി പല്ലവി. ലാല്‍ സാറുമായി അഭിനയിക്കുന്നത് തന്റെ കരിയറിന് മുതല്‍കൂട്ടാകുമെന്ന് സായ് പല്ലവി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha