വിഎസിനെതിരെ പാര്‍ട്ടിയിലെ ഈഴവപ്പട രംഗത്ത്, അച്യുതാനന്ദനെ നിലയ്ക്ക് നിര്‍ത്തണമെന്ന് നേതൃത്തോട് മഞ്ഞപ്പട

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ സിപിഎമ്മിലെ ഈഴവപ്പട രംഗത്ത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് അച്യുതാനന്ദന്‍ നടത്തുന്ന തുറന്ന യുദ്ധമാണ് വിഎസ് പക്ഷത്തെ പ്രമുഖരെ പോലും അദ്ദേഹത്തിനെതിരാക്കിയിരിക്കുന്നത്. സിപിഎമ്മിനൊപ്പം എക്കാലവും നില കൊണ്ടിട്ടുള്ള ഈഴവ സമുദായത്തെ ഒന്നടങ്കം എതിരാക്കുന്ന നടപടി ആവശ്യമില്ലാത്തതാണെന്ന് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെയും വിഎസ് വിഭാഗത്തിന്റെയും നിലപാട്. വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്ന വേദിയില്‍ അച്യുതാനന്ദനൊപ്പം വേദി പങ്കിടുന്നത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയാണെന്നതും സിപിഎമ്മുകാരെ ത്രിശങ്കുവിലാക്കുന്നു.
ഈഴവ സമുദായത്തിന്റെ അനിഷേധ്യ നേതാവിനെതിരെ വിഎസ് തുടര്‍ച്ചയായി രംഗത്തെത്തുന്നത് അദ്ദേഹത്തിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനാണെന്നും ആരോപണമുണ്ട്. താന്‍ മതേതര വിശ്വാസിയാണെന്ന ഇമേജാണ് വിഎസ് ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും ഈഴവ സമുദായംഗം എന്ന നിലയില്‍ വോട്ടു നേടിയ വിഎസ് പൊടുന്നനെ ഈഴവ സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ഇമേജ് വര്‍ദ്ധനയ്ക്ക് വേണ്ടിയാണെന്ന സംശയം ന്യായവുമാണ്. ഇപ്പോഴും വിഎസിനെ പിന്തുണയ്ക്കുന്നവരില്‍ അധികം പേരും ഈഴവ സമുദായക്കാരാണ്.
അഴിമതിക്കെതിരെയുള്ള വിഎസിന്റെ നിലപാടുകള്‍ മാറി മറിയുന്നതും സിപിഎം അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. സോളാര്‍ പോലുള്ള വിഷയങ്ങളില്‍ ഇന്ന് വിഎസ് നിശബ്ദനാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിഎസ് മറന്ന മട്ടാണ്. ജനശക്തി മാസികക്ക് ഔദ്യോഗികപക്ഷത്തിനെതിരെ അഭിമുഖം നല്‍കിയ ശേഷം മാറ്റി പറഞ്ഞു. ഇതെല്ലാം ഔദ്യോഗിക പക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ്. ഇപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന വിഎസ് എപ്പോള്‍ വേണമെങ്കിലും വെള്ളാപ്പള്ളിയുടെ കഴുത്തില്‍ കൈയിടാന്‍ സാധ്യതയുണ്ടെന്നും വിഎസ് പക്ഷം കരുതുന്നു.
പാര്‍ട്ടിയെക്കാള്‍ വിഎസിന് വലുത് സ്വന്തം ഇമേജാണെന്ന സന്ദേശം ഈഴവ സമുദായാംഗങ്ങള്‍ക്കിടയില്‍ അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും . അതേസമയം സ്വന്തം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് ലവലേശം ആത്മാര്‍ത്ഥതയില്ലെന്നും സ്വന്തം ഗ്രൂപ്പുകാര്‍ തിരിച്ചറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha