സഹോദരിക്കൊപ്പം കോളജ് ബസില്‍ വീട്ടിലേക്ക് മടങ്ങും വഴി വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു

സഹോദരിക്കൊപ്പം കോളജ് ബസില്‍ വീട്ടിലേക്ക് മടങ്ങും വഴി വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. പെരുമ്പള്ളിച്ചിറ അല്‍ അസര്‍ കോളേജ് ബി.കോം വിദ്യാര്‍ഥി മുട്ടം കദളിക്കാട്ടില്‍ കെ.ആര്‍ സുരേഷിന്റെ മകന്‍ ഗോകുല്‍ (18) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മങ്ങാട്ടുകവലയ്ക്കു സമീപമാണ് സംഭവം. ബസിനുള്ളില്‍ കുഴഞ്ഞു വീണ ഗോകുലിനെ അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹോദരിയും സുഹൃത്തുക്കളും നോക്കിനില്‍ക്കേയാണ് അപകടം. ബസില്‍ വന്ന് കയറിയ ശേഷം ഗോകുല്‍ ബുക്ക് എടുക്കുന്നതിനായി തിരികെ പോയിരുന്നു. പിന്നീട് ഓടിയണച്ച് ബസില്‍ കയറി കുറച്ച് സമയത്തിനകം കുഴഞ്ഞ് വീഴുകയായിരുന്നു. മസ്തിഷ്‌കാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാവ്: അമല. സഹോദരങ്ങള്‍ :ഗോപിക, വിഷ്ണു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha