രേഖകളില്ലാതെ കൊണ്ടുവന്ന 65 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

രേഖകളില്ലാതെ കൊണ്ടുവന്ന 65 ലക്ഷം രൂപയുമായി കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മാഹിയില്‍ നിന്നു വിദേശമദ്യം കടത്തിക്കൊണ്ടു വരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്. ഇവരാണ് മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സാഗര്‍ ബിലാസ് ഗെയ്ക്ക്‌വാദി (28) നെ പിടികൂടിയത്. പ്രതിയെയും പിടികൂടിയ പണവും ആദായനികുതി അന്വേഷണസംഘത്തിനു കൈമാറി.
വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മാഹിയില്‍ നിന്നു സ്വകാര്യ ബസില്‍ വന്‍തോതില്‍ വിദേശമദ്യം കടത്തിക്കൊണ്ടു വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണു സംഘം പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്ടു നിന്നു വന്ന ബസിലെ യാത്രക്കാരെ പരിശോധിച്ചപ്പോഴാണു ബാക്ക് പായ്ക്ക് ബാഗ് തൂക്കിവന്ന യുവാവു പരുങ്ങുന്നതായി കണ്ടത്. ബാഗ് തുറന്നപ്പോള്‍ രണ്ടു വലിയ കടലാസ് പൊതിക്കെട്ടുകളായിരുന്നു. എന്താണു പൊതിക്കകത്തുള്ളതെന്നു ഗെയ്ക്ക്‌വാദ് കൃത്യമായ മറുപടി നല്‍കാതിരുന്നതോടെ പൊതിയുടെ ഒരറ്റം പൊട്ടിച്ചു പരിശോധിച്ചു. അപ്പോഴാണു പണമാണെന്നു മനസ്സിലായത്.
യുവാവിനോട് രേഖ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ നിന്നു തന്നു വിട്ടതാണെന്നും കമ്മത്ത് ലെയിനില്‍ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് ആദായനികുതി അന്വേഷണസംഘത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവരം അറിയിക്കുകയായിരുന്നു. അവര്‍ സ്ഥലത്തെത്തി പൊതി അഴിച്ചു പരിശോധിച്ചപ്പോഴാണ് 65 ലക്ഷം രൂപയുണ്ടെന്നു വ്യക്തമായത്. ഒരു പൊതിയില്‍ 500 രൂപയുടെ 49 കെട്ടും ആയിരത്തിന്റെ 50 നോട്ടുകളുമാണു ണ്ടായിരുന്നത്. മറ്റൊരു പൊതിയില്‍ 500 രൂപയുടെ 58 കെട്ടും ആയിരത്തിന്റെ നാലു കെട്ടും കണ്ടെത്തി. കമ്മത്ത് ലെയിനില്‍ എത്തുന്ന സേട്ടിനു കൈമാറാനാണു നിര്‍ദേശിച്ചിരുന്നതത്രേ.
പുതിയ സ്റ്റാന്‍ഡില്‍ ബസിറങ്ങി ഓട്ടോറിക്ഷയില്‍ കമ്മത്ത് ലെയിനില്‍ എത്തുമ്പോള്‍ ബാഗ് വാങ്ങാന്‍ ആളു വരുമെന്നാണു പറഞ്ഞിരുന്നതെന്നു യുവാവ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ തവണ ഇതുപോലെ വന്നു പണം കൈമാറിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയായ യുവാവ് വര്‍ഷങ്ങളായി കാഞ്ഞങ്ങാട്ടാണു താമസം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശരത്ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. വിശ്വനാഥന്‍, ടി.പി. ശ്യാമപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.ദിനോബ്, കെ. വിജയന്‍, െ്രെഡവര്‍ കെ. എഡിസണ്‍ എന്നിവരുടെ നേതൃത്വത്തിലാണു പണവുമായി യുവാവിനെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha