ബിജെപിയിലും പോസ്റ്റര്‍ വിവാദം: ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതായി പരാതി

യുഡിഎഫിന് പിന്നാലെ ബിജെപിയിലും പോസ്റ്റര്‍ വിവാദം ചൂടു പിടിക്കുന്നു. ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. പി.പി.മുകുന്ദനെ അനുകൂലിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം പോസ്റ്ററുകളില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയെന്നാണ് ആരോപണം. നേരത്തെ യുഡിഎഫ് പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചനെ ഒഴിവാക്കിയത് വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha