സ്വര്‍ണക്കവര്‍ച്ച: പൊലീസ് രേഖാചിത്രം തയാറാക്കി

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് രേഖാചിത്രം തയാറാക്കി. തട്ടിപ്പിനിരയായ പിവിഎം അസയ് സെന്ററിലെ അക്കൗണ്ടന്റ് ബാലുശ്ശേരി വാകയാട് കെ.കെ. ദിജിന്റെ സഹായത്തോടെയാണു രേഖാചിത്രം തയാറാക്കിയത്.
അതേസമയം, കവര്‍ച്ചക്കാര്‍ ഉപയോഗിച്ച കാറിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടില്ല. കെഎല്‍ 10 ജി എന്ന റജിസ്‌ട്രേഷന്‍ നമ്പറാണു കാറിന്റേതെന്നാണു പൊലീസിനു ലഭിച്ച വിവരം. തട്ടിക്കൊണ്ടുപോയി ദേവഗിരിക്കു സമീപം പുറത്തേക്കു വലിച്ചെറിയപ്പെട്ട ദിജിന്‍ വീണുകിടന്നു നോക്കുന്നതിനിടെയാണു നമ്പറിന്റെ ഇത്രയും ഭാഗം കണ്ടത്. കാഴ്ചത്തകരാറുള്ള ദിജിന്‍ ഉപയോഗിച്ചിരുന്ന കണ്ണട പ്രതികള്‍ കൊണ്ടുപോയ വാഹനത്തില്‍ വീണുപോയിരുന്നു. വാഹനം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ല. കെഎല്‍ 10 ജിയില്‍ ആരംഭിക്കുന്ന നമ്പറും വ്യാജമാണെന്നാണു പൊലീസ് സംശയിക്കുന്നത്. മൈക്ക ഗ്രേ (ചാര) നിറത്തിലുള്ള കാറാണു കവര്‍ച്ചക്കാര്‍ ഉപയോഗിച്ചത്.
കവര്‍ച്ച നടക്കുന്നതിനു മുന്‍പു തന്നെ പൂന്താനം ജംക്ഷനില്‍ കവര്‍ച്ചാസംഘം എത്തിയിരുന്നു. ട്രാഫിക് പൊലീസിന്റെ സിസിടിവിയില്‍ ഉച്ചകഴിഞ്ഞ് 2.50 മുതലുള്ള ദൃശ്യങ്ങളില്‍ ഇന്നോവ കാറുണ്ടായിരുന്നു. ഇതോടൊപ്പം ഒരു ബൈക്കും സംശയാസ്പദമായ സാഹചര്യത്തില്‍ സംഭവസ്ഥലത്തു നിര്‍ത്തിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബൈക്ക് യാത്രികനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെക്കുറിച്ചു സൂചന ലഭിച്ചതായാണു വിവരം.
സംഭവം സംബന്ധിച്ചു സൗത്ത് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള െ്രെകം സ്‌ക്വാഡും സിറ്റി ഷാഡോ പൊലീസും അന്വേഷിക്കുന്നുണ്ട്. ദിജിന്‍ സ്വര്‍ണം കൊണ്ടുപോകുകയായിരുന്ന ജ്വല്ലറിയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും കവര്‍ച്ചസംഘത്തിന് അറിയാമായിരുന്നുവെന്നാണു പൊലീസ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നരയോടെ പാളയത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്നത്. പിന്നീട് ദിജിനെ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha