എയര്‍ ഇന്ത്യയിലെ 150 പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചതിനാല്‍ ആഭ്യന്തര സര്‍വീസുകള്‍ വെട്ടിക്കുറച്ചു

സ്ഥാനക്കയറ്റം മരവിപ്പിച്ചതോടെ എയര്‍ ഇന്ത്യയുടെ 150 പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചു. ഇതുകാരണം ഒട്ടേറെ ആഭ്യന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറച്ചു. ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ വിദേശപൈലറ്റുകളെ എത്തിക്കാന്‍ ശ്രമംതുടങ്ങി. ഇതും പൈലറ്റുമാരെ ചൊടിപ്പിച്ചിരിക്കുകയാണ്. ആറുമാസത്തിനിടയിലാണ് ഇവര്‍ ഘട്ടംഘട്ടമായി രാജിവെച്ചത്.
അഞ്ചുവര്‍ഷത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ച പൈലറ്റുമാരെ എയര്‍ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ അവര്‍ തിരികെ പ്രവേശിച്ചില്ല. പകരം സ്വകാര്യ വിമാനക്കമ്പനികളില്‍ ചേര്‍ന്നതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് അയച്ചു. പൈലറ്റുമാര്‍ അത് കൈപ്പറ്റാതെ മറ്റ് വിമാനക്കമ്പനികളായ ഖത്തര്‍ എയര്‍ വേയ്‌സ്, എത്തിഹാദ്, എമിറേറ്റ്‌സ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളില്‍ ജോലിക്കുകയറി. ഇതോടെയാണ് എയര്‍ ഇന്ത്യ വിദേശ പൈലറ്റുകളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് 150 പേര്‍ എയര്‍ ഇന്ത്യയിലെ ജോലി ഒഴിഞ്ഞത്. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ലാഭകരമായ പല സര്‍വീസുകളും ശൈത്യകാല ഷെഡ്യൂളിന്റെ മറവില്‍ നിര്‍ത്തലാക്കി. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസ് 25ന് അവസാനിപ്പിച്ചു. പല സര്‍വീസും നിര്‍ത്തിയതോടെ സ്വകാര്യകമ്പനികള്‍ ഈ അവസരം മുതലെടുക്കുകയാണ്.

എയര്‍ ഇന്ത്യയെക്കാളും മുന്തിയ വേതനമാണ് പൈലറ്റുമാര്‍ക്ക് സ്വകാര്യകമ്പനികള്‍ നല്‍കുന്നത്. രാജ്യാന്തരസര്‍വീസില്‍ അഞ്ചുവര്‍ഷം പിന്നിട്ടവരെ നിലനിര്‍ത്താതെ തഴഞ്ഞതും എയര്‍ ഇന്ത്യക്ക് വിനയായി. സ്വകാര്യകമ്പനികളില്‍ സഹ പൈലറ്റായി ജോലിയില്‍ കയറുന്നവര്‍ക്ക് ഏഴുമാസം കഴിയുന്‌പോള്‍ പൈലറ്റായി സ്ഥാനക്കയറ്റം നല്‍കും. എന്നാല്‍ എയര്‍ ഇന്ത്യ രണ്ടരവര്‍ഷം കഴിഞ്ഞാലും സ്ഥാനക്കയറ്റം നല്‍കാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha