ശ്രീരുദ്രം പുരസ്‌കാരത്തിന് കൈതപ്രം വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി

ആധ്യാത്മിക കലാസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്ക് ശ്രീരുദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കൈതപ്രം വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഒട്ടേറെ ആധ്യാത്മികപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വാസുദേവന്‍ നമ്പൂതിരി പതഞ്ജലി യോഗ പരിശീലനകേന്ദ്രത്തിന്റെ അധ്യക്ഷനാണ്. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. നവംബര്‍ 11ന് രാവിലെ പത്തിന് കണ്ണാടിപ്പറമ്പ് ശിവക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha