'യാത്ര അവസാനിക്കേണ്ട കശ്മീരിലെ ലാൽ ചൗക്കിൽ പൊയി ഭാരത് ജോടോ എന്ന മുദ്രാവാക്യം വിളിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. ജിഹാദികളുടെ കയ്യടിക്കായി നടത്തുന്ന അഭ്യാസമൊക്കെ കയ്യിൽ വച്ചിരുന്നാൽ മതി...' രാഹുൽ ഗാന്ധിയെ വിമർശിച്ച് സന്ദീപ് ജി. വാര്യർ

യാത്ര അവസാനിക്കേണ്ട കശ്മീരിലെ ലാൽ ചൗക്കിൽ പൊയി ഭാരത് ജോടോ എന്ന മുദ്രാവാക്യം വിളിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് മാത്രമാണ് എന്ന് കുറിച്ച് സന്ദീപ് ജി. വാര്യർ
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശ്രീ ശങ്കരൻ , സ്വാമി വിവേകാനന്ദൻ മുതൽ മഹാത്മജിയും വിനോബാ ഭാവെയുമടക്കമുള്ളവർ ഈ മഹാരാജ്യത്തെ തൊട്ടറിഞ്ഞുള്ള യാത്രകൾ നടത്തിയിട്ടുണ്ട് . വാഹന സൗകര്യങ്ങൾ അചിന്തനീയമായിരുന്ന കാലത്തും ഭാരത ഖണ്ഡത്തെ പലകുറി നടന്ന് കണ്ടറിഞ്ഞ മഹാരഥന്മാർ ഈ മണ്ണിൽ ജന്മമെടുത്തിട്ടുണ്ട് .
കേരളത്തിലെ പല ഗ്രാമങ്ങളിലെ ആൽത്തറകളിലും മഹാത്മജി നിന്ന് പ്രസംഗിച്ചിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ വിസ്മയിച്ച് പോയിട്ടുണ്ട് . ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത് പ്ലാറ്റഫോമിൽ വന്നിറങ്ങിയ വിവേകാനന്ദ സ്വാമികൾ നടത്തിയ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മന്റ് ഇന്നും പ്രസക്തമാണ് . പ്രചാരകനെന്ന നിലയിൽ ഈ രാജ്യത്തെ പലകുറി അടുത്ത് കണ്ടയാളാണ് നരേന്ദ്ര മോദിജി . യാത്രകൾ തന്നെയാണ് ഒരു മനുഷ്യന് പുതിയ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നൽകുന്നത് എന്ന കാര്യത്തിൽ സംശയമില്ല .
ഇന്ന് ലോകം മാറിയിരിക്കുന്നു . കേരളത്തിലെ കുട്ടികൾ ഹെൽമെറ്റ് ക്യാമും വച്ച് ലോകപര്യടനം നടത്തി വരുന്ന കാലമാണ് . ലോകം അത്രമേൽ ചെറുതായിരിക്കുന്നു . പക്ഷെ എതൊരു യാത്രക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം . ഉദ്ദേശമുണ്ടായിരിക്കണം . ലക്‌ഷ്യം നിറവേറ്റാനുള്ള ശ്രമം ഉണ്ടായിരിക്കണം .
ഇവിടെ അമ്പത് വയസ്സ് പിന്നിട്ട ഒരു രാഷ്ട്രീയ നേതാവ് ആദ്യമായി ഭാരത യാത്ര നടത്തുമ്പോൾ ആ യാത്രക്ക് ലക്ഷ്യമോ ഉദ്ദേശമോ ഉള്ളതായി തോന്നുന്നില്ല . രാഹുൽ ഗാന്ധിയുടെ ജാഥയിൽ രാഷ്ട്രീയം എന്തെങ്കിലും പറയുന്നുണ്ടോ ? ഇല്ല . ഒരാൾക്കൂട്ടം നടന്നു നീങ്ങുന്നു . ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ പറയാത്ത യാത്ര . പഴകി തേഞ്ഞ , ജനം തിരസ്കരിച്ച മുദ്രാവാക്യങ്ങൾക്കപ്പുറം എന്തുണ്ട് പുതുമ ?
ഒന്നാന്തരം വിഘടനവാദികളായ ഡിഎംകെ , ഒരിക്കൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് കാരണക്കാർ എന്ന് കോൺഗ്രസ് ആരോപിച്ച ഡിഎംകെയുടെ സ്റ്റാലിനിൽ നിന്ന് പതാക ഏറ്റു വാങ്ങി തുടങ്ങിയ ഈ യാത്ര എങ്ങനെയാണ് ഭാരതത്തെ ഒരുമിപ്പിക്കുക ? നാഴികക്ക് നാല്പത് വട്ടം ഇന്ത്യ എന്ന രാജ്യത്തിന്റെ അസ്ഥിത്വത്തിനെ തന്നെ ചോദ്യം ചെയ്യുന്ന സ്റ്റാലിൻ ഉദ്‌ഘാടനം ചെയ്ത യാത്രയെ ഭാരത് ജോടോ യാത്ര എന്നല്ല ഭാരത് തോടോ യാത്ര എന്നാണ് വിളിക്കേണ്ടത് . യാത്ര അവസാനിക്കേണ്ട കശ്മീരിലെ ലാൽ ചൗക്കിൽ പൊയി ഭാരത് ജോടോ എന്ന മുദ്രാവാക്യം വിളിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് മാത്രമാണ് .
ഭാരത് തെരെ തുക്ടെ ഹൊംഗെ എന്ന മുദ്രാവാക്യം വിളിച്ച കനയ്യ കുമാർ ആണ് ഒരു ജാഥാംഗം . കശ്മീർ സംബന്ധിച്ച കനയ്യയുടെ നിലപാട് എന്താണ് ? ആർഎസ്എസ് വിരുദ്ധത ആളിക്കത്തിച്ച് കയ്യടി വാങ്ങൽ ഒന്നും നടക്കാൻ പോകുന്നില്ല .രാഹുൽ ഗാന്ധി രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായ മറുപടി നൽകും . നിക്കർ കത്തിക്കൽ പോലെ വിലകുറഞ്ഞ പരിപാടികളൊന്നും മറുപടി അർഹിക്കുന്നില്ല . ജിഹാദികളുടെ കയ്യടിക്കായി നടത്തുന്ന അഭ്യാസമൊക്കെ കയ്യിൽ വച്ചിരുന്നാൽ മതി .
വാൽക്കഷ്ണം - താൻ ഈ യാത്രയെ നയിക്കുന്നില്ലെന്നും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പങ്കെടുക്കുകയാണെന്നും രാഹുൽ ഗാന്ധി . മനസ്സിലായി ... ഈ യാത്രയും പൂർത്തീകരിക്കാൻ രാഹുലിന് ഉദ്ദേശമില്ല . ഇടക്ക് വച്ച് മുങ്ങും . ബാക്കി യാത്ര കെസി നമ്മെ നയിക്കും . ( എനിക്ക് പകരം രമണൻ ഗോദായിലേക്കിറങ്ങും )
https://www.facebook.com/Malayalivartha

























