സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 400 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്.
പുതിയ റെക്കോർഡ് കുറിക്കുമെന്ന പ്രതീക്ഷയേറെയുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ വിപണിയിൽ കാണുന്നത്.
അതേസമയം സാധാരണക്കാരാണ് ഏറെ വിഷമിക്കുന്നത്. ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷത്തിലേറെ രൂപ നൽകേണ്ടതായി വരും.
"
https://www.facebook.com/Malayalivartha


























