നഷ്ടത്തിന് പിന്നാലെ രൂപ തിരിച്ചു കയറി....

കനത്ത നഷ്ടത്തിന് പിന്നാലെ രൂപ തിരിച്ചു കയറി. ഡോളറിനെതിരെ വിനിമയ മൂല്യം 90ലേക്ക് വീണതിന് പിന്നാലെയാണ് ഇന്ന് രൂപയുടെ മുന്നേറ്റം. 89.72ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. 0.3 ശതമാനത്തിന്റെ ഉയർച്ചയാണ് ഇന്ന് രൂപക്കുണ്ടായത്.
കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചയായ 90.42ലേക്ക് രൂപ വീണിരുന്നു. എന്നാൽ, വിദേശ-പൊതുമേഖല ബാങ്കുകൾ ഒരുപോലെ ഡോളർ വിറ്റഴിച്ച് കനത്ത തകർച്ചയിൽ നിന്നും രൂപയെ കരകയറ്റുകയായിരുന്നു.
അതേസമയം റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ. നിരക്ക് 5.25 ശതമാനമായാണ് ആർ.ബി.ഐ കുറച്ചത്. ഇതോടെ രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ പണനയ യോഗത്തിനൊടുവിൽ ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha



























