ആദ്യ വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്ന് യുവനടിയുടെ മൊഴി

കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ ലൈംഗിക ആക്രമണത്തിനിരയായ സംഭവത്തില്‍ യുവനടി നല്‍കിയ മൊഴി പുറത്ത്. കേസില്‍ നടന്‍ ദിലീപടക്കം പത്ത് പ്രതികളാണുള്ളത്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. 2017ല്‍ നടന്ന സംഭവത്തില്‍ നാളെയാണ് വിധി പറയുക. ഇതിനിടയിലാണ് ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന നടിയുടെ മൊഴി പുറത്തു വന്നിരിക്കുന്നത്. ദിലീപും ആദ്യഭാര്യ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നതായി നടി പറഞ്ഞു.
2012ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് ഞാന്‍ മറുപടി നല്‍കി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞെന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്‌നം പറഞ്ഞുതീര്‍ക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നുവെന്നും അതിജീവിത നല്‍കിയ മൊഴിയില്‍ പറയുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസാണ് വിധി പ്രസ്താവിക്കുക. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം പത്ത് പ്രതികളുണ്ട്. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലിം (എച്ച്.സലിം), പ്രദീപ്, ചാര്‍ലി തോമസ് എന്നിവരാണ് രണ്ടുമുതല്‍ ഏഴുവരെ പ്രതികള്‍. മേസ്ത്രി സനിലാണ് (സനില്‍കുമാര്‍) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തില്‍ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്‌നായരെയും പ്രതിചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha

























