അയൽവാസികളായ ദമ്പതികളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് മധ്യവയസ്ക്കൻ: ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ ചവിട്ടി താഴെയിട്ട് മർദ്ദിച്ചു: 50കാരൻ അറസ്റ്റിൽ

കൊട്ടിയത്ത് അയൽവാസികളായ ദമ്പതികളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍. സുഹൃത്തും സമീപവാസിയുമായ ബൈജുവാണ് (ശങ്കു- 50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. രഘുരാജനും, ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.
രഘുരാജനെയും ഭാര്യയെയും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ഓടെയാണ് ഇരുമ്പ് വടികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും മാരകമായി പരിക്കേറ്റ രഘുരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയും ചെയ്തു. പരാതിയ്ക്ക് പിന്നാലെ കൊട്ടിയം പൊലീസ് ഇന്‍സ്പെക്ടര്‍ എം സി ജിംസ്റ്റലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈജുവിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























