"മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്. അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല. അവൾ ഇതുവരെ തനിച്ചു കിടന്നിട്ടില്ല..." കരയുന്ന ചേച്ചി മികയെ ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി, 2 മാസം മുൻപു സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ വീട്ടുമുറ്റത്തേക്കു കുഞ്ഞുദേഹമെത്തിയപ്പോൾ കരച്ചിലടക്കാൻ കഴിയാതെ ഉറ്റവർ...

പ്രവാസികളുടെ വേദനയായി മാറിയ മിൻസയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ കണ്ടുനിന്നവർക്ക് കണ്ണുനീരക്കടക്കാൻ കഴിഞ്ഞില്ല. ‘‘മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്... അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല...’’ വാശിപിടിച്ചു കരയുന്ന ചേച്ചി മികയെ ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടുകയായിരുന്നു. കുഞ്ഞനിയത്തിയുടെ സംസ്കാരച്ചടങ്ങിലുടനീളം മികയ്ക്ക് കണ്ണീരടക്കൻ കഴിഞ്ഞില്ല. സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ ‘‘അവൾ ഇതുവരെ തനിച്ചു കിടന്നിട്ടില്ല’’ എന്നു പറഞ്ഞായിരുന്നു മിക പൊട്ടിക്കരഞ്ഞത്. ഒരു നാടും ആ വിലാപത്തിൽ തേങ്ങലടക്കി നിന്നപ്പോൾ മിൻസ കണ്ണീരോർമയാവുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ സ്കൂൾ ബസിലായിരുന്നു മരണം. ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച മിൻസയുടെ സംസ്കാരം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചുപറമ്പിൽ വീട്ടിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലായിരുന്നു. 2 മാസം മുൻപു സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ വീട്ടുമുറ്റത്തേക്കു കുഞ്ഞുദേഹമെത്തിയപ്പോൾ തന്നെ കരച്ചിലടക്കാൻ ആർക്കുമായില്ല. പിതാവ് അഭിലാഷും അമ്മ സൗമ്യയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ചേച്ചി മികയും അവൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു.
അതോടൊപ്പം തന്നെ ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി–1 വിദ്യാർഥിനിയായ മിൻസ നാലാം ജന്മദിനാഘോഷം കഴിഞ്ഞ് രാവിലെ സ്കൂളിൽ പോയപ്പോഴായിരുന്നു അന്ത്യം. വിദ്യാർഥികളെ ഇറക്കിയ ശേഷം ജീവനക്കാർ സ്കൂൾ ബസ് പൂട്ടി പോകുകയാണ് ചെയ്തത്. ബസിലിരുന്നു മിൻസ ഉറങ്ങിപ്പോയത് അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഖത്തറിലെ കനത്ത ചൂട് താങ്ങാൻ കഴിയാതെയാണ് കുട്ടി മരിച്ചതെന്നാണു ലഭ്യമാകുന്ന വിവരം. പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം പിതാവിന്റെ ആഗ്രഹപ്രകാരമാണു വീടിന്റെ മുറ്റത്തു തന്നെ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്കാരം നടത്തിയിരുന്നത്.
അതേസമയം മിൻസ മരിച്ച സംഭവത്തിൽ അൽവക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ അടച്ചുപൂട്ടിയിരുന്നു. കുഞ്ഞിനെ ശ്രദ്ധിക്കാതെ ബസ് പൂട്ടി പുറത്തുപോയ സ്കൂൾ ജീവനക്കാരുടെ അനാസ്ഥയാണു ദുരന്തകാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് വിദ്യാഭ്യാസമന്ത്രാലയം കർശന നടപടി സ്വീകരിച്ചതെ. കുറ്റക്കാർക്കു കടുത്ത ശിക്ഷ നൽകുമെന്നും വിദ്യാർഥി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























