ഇടുക്കിയിൽ പാർട്ടിയിൽ തമ്മിലടി.... CPI - CPM സംഘർഷം... കാനത്തെ തോട്ടിലെറിഞ്ഞ് മണി... തലവേദന പിടിച്ച് മുഖ്യമന്ത്രി

1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ലഭിച്ച ഭൂമിയിലാണ് സിപിഎം നേതാവ് എം. എം. മണിയുടെ സഹോദരന്‍ലംബോദരന്‍ സിപ് ലൈന്‍ പണിയുന്നത്. ഇടുക്കി വെള്ളത്തൂവല്‍ വില്ലേജിലെ ഇരുട്ടുകാനത്ത് ദേശിയ പാതയോരത്താണ് നിര്‍മ്മാണം. 64 ലെ ഭൂപതിവ് നിയമം അനുസരിച്ചു നൽകുന്ന പട്ടയഭൂമി കൃഷിക്കും ഭവന നിര്‍മ്മാണത്തിനും മാത്രമെ ഉപയോഗിക്കാവു എന്നാണ് ചട്ടം.
ലംബോധരന്‍ ഈ ചട്ടം ലഘിച്ചുവെന്ന് കാട്ടി വെള്ളത്തൂവല്‍ വില്ലേജ് ഓഫീസറും ദേവികുളം തഹസില്‍ദാറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചട്ടം ലംഘിട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പട്ടയം റദ്ദാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 20-ാം തിയതി സബ് കളക്ടർ മുമ്പാകെ ഹാജരാകാന്‍ ലംബോദരനോട് ആവശ്യപെട്ടിട്ടുണ്ട്.
എം എം മണി ഇതുവരെ പരസപ്രതികരണത്തിന് തയ്യാറായിട്ടില്ല. എന്നാൽ തന്നോടുള്ള വിരോധം തീർക്കാനാണ് തൻെറ സഹോദരനെതിരെ റവന്യുമന്ത്രി ശ്രമിക്കുന്നതെന്ന് മണി കാനത്തെ അറിയിച്ചതായി സൂചന ലഭിച്ചു. തൻ്റെ സ്വഭാവം മാറ്റരുതെന്ന് മണി പറഞ്ഞതായാണ് വിവരം. വിവാദ സ്വത്തുക്കൾ മറ്റ് ചിലരുടെ ബിനാമിയാണെന്ന് ചില സി പി ഐ നേതാക്കൾ പറയുന്നു.
എം എം മണിയെ മര്യാദ പഠിപ്പിച്ചില്ലെങ്കിൽ ഒന്നിച്ച് പോകാൻ ബുദ്ധിമുട്ടാണെന്ന് സി പി ഐ നേതാവ് കാനം രാജേന്ദ്രൻ പലവട്ടം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. ആനി രാജയുടെ നിർദ്ദേശപ്രകാരമാണ് അവസാനം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.. സി പി ഐ കേന്ദ്ര നേതൃത്വത്തിൻ്റെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ മുഖ്യമന്ത്രി കൈമലർത്തി. കാരണം മണി പിണറായിയുടെ വിശ്വസ്തനാണ്.
മുമ്പില്ലാത്ത വിധം സി പി ഐ യും സി പി എമ്മും തമ്മിലുള്ള തർക്കം വഷളാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മണിക്ക് പിന്തുണ നൽകുന്നതെന്നാണ് സി പി ഐ യുടെ ആക്ഷേപം. ഇടതു നേതാക്കൾ മണിയെ അവിഹിതമായി പിന്തുണക്കുന്നുവെന്നാണ് ആക്ഷേപം. സി പി എമ്മിനോടുള്ള വിരോധമാണ് സി പി ഐ തന്നോട് തീർക്കുന്നതെന്നാണ് മണിയുടെ അഭിപ്രായം. തന്നോട് മാത്രമല്ല തൻ്റെ കുടുംബത്തോടു വരെ സി പി ഐ പകരം വീട്ടുന്നവെന്നാണ് മണി പറയുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ ചർച്ച നടന്നാൽ താനും തൻ്റെ കുടുംബവും അപമാനിതരാവുമെന്ന് മുഖ്യമന്ത്രി കരുതായിരുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് നിയമസഭ സമ്മേളിച്ചയുടൻ പിണറായി വിഷയം മണിയുടെ നാവിലൂടെ മാറ്റിയത്. ഇക്കാര്യം മനസിലാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ് ഉണ്ടായത്. കെ കെ രമ എന്ന യു.ഡി.എഫിൻെറ മർമ്മത്തിലാണ് സിപി എം തൊട്ടത്. രമയെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു യു ഡി എഫിന് മുന്നിലെ പോംവഴി.
ആനി രാജക്കെതിരായ എം എം മണിയുടെ ആക്ഷേപത്തിന് മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയടക്കം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കെ കെ രമ വിഷയത്തില്‍ എം എം മണി സിപിഐ പോര് പുതിയ മേഖലകളിലേക്ക് കടന്നു.. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മണിക്ക് പൂര്‍ണ പിന്തുണ കൊടുക്കുമ്പോഴാണ് സിപിഐ നേതാക്കളൊന്നാകെ മണിക്കെതിരെ രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha


























