മോഹൻ ഭാഗവതുമായി ഗവർണറുടെ കൂടിക്കാഴ്‌ച ; ചർച്ചയിൽ രാഷ്ട്രീയം ഉണ്ടായില്ലെന്നാണ് ഉന്നത ആർ.എസ്.എസ് നേതാക്കൾ

സർവകലാശാല നിയമ ഭേദഗതിയിൽ സർക്കാരുമായി പോര് മുറുങ്ങുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവതുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തി. തൃശൂർ ആനക്കല്ലിൽ ആർ എസ് എസ് പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. തുർന്ന് കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു നിന്നു.
മാത്രമല്ല ഒല്ലൂർ ആനക്കല്ലിൽ ആർ.എസ്.എസ് തൃശൂർ മഹാനഗർ സഹകാര്യവാഹ് മണികണ്ഠന്റെ വസതിയിൽ എട്ട മണിയോടെ ആയിരുന്നു കൂടിക്കാഴ്ച്ച. വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി ഡോക്ടർ മോഹൻ ഭാഗവത് ആർ.എസ്.എസ് നേതാവിന്റെ തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഗവർണർ അവിടെയെത്തിയത്.
അതേസമയം സെപ്റ്റംബർ 15ന് കൊല്ലത്ത് മാതാ അമൃതാനന്ദമയിയെ അദ്ദേഹം സന്ദർശിച്ചിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിൽ എത്തിയിരിക്കുന്നത്. ചർച്ചയിൽ രാഷ്ട്രീയം ഉണ്ടായില്ലെന്നാണ് ഉന്നത ആർ.എസ്.എസ് നേതാക്കൾ പറയുന്നത്. മാത്രമല്ല രാത്രി അദ്ദേഹം ഗുരുവായൂരേക്ക് പോയി. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വൈകിട്ട് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ പ്രവർത്തക സമ്മേളനത്തിലും പങ്കെടുക്കും.
https://www.facebook.com/Malayalivartha

























