ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങൾക്ക് യുഎഇയിൽ തുടക്കം. ദുബായ് ഗ്ലോബൽ വില്ലേജ് ഈ വർഷം വളരെ പ്രത്യേകതകളോടെയാണ് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ ഏഴ് തവണ പുതുവത്സരം ആഘോഷിക്കും.
2026 ലേക്ക് കടക്കുമ്പോൾ ലോകത്തിലെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ സമയക്രമം അനുസരിച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്. ഒപ്പം ദുബായിൽ വെച്ച് നടക്കുന്ന ഏഴ് രാജ്യങ്ങളിലെ പുതുവത്സരാഘോഷങ്ങളിൽ പങ്കുചേരാൻ സന്ദർശകർക്കും അവസരം ലഭിക്കും. ഓരോ കൗണ്ട്‌ഡൗൺ സമയത്തും ആ രാജ്യത്തെ രീതിക്ക് അനുസരിച്ചുള്ള അതിശയിപ്പിക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോകളും ഉണ്ടാകും.
കൂടാതെ ഇത് സന്ദർശകർക്ക് ലോകത്തിന്റെ വിവിധ കോണുകളിലെ പുതുവത്സര വരവേൽപ്പ് എങ്ങനെയാണെന്ന് മനസ്സിലാക്കാനും ആഘോഷിക്കാനുമുള്ള അവസരം കൂടെ നൽകുന്നു. പുതുവത്സര രാവിൽ ഗ്ലോബൽ വില്ലേജ് അതിന്റെ മൂന്ന് ഗേറ്റുകളും തുറന്നിടും മാത്രമല്ല, സമയം കൂട്ടുകയും ചെയ്തു.
അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന ആഘോഷങ്ങൾ പുലർച്ചെ 2 മണി വരെ നീണ്ടുനിൽക്കുമെന്നാണ് അറിയിപ്പ്. രാത്രി 8 മണിക്ക് ചൈന, 9 മണിക്ക് തായ്‌ലൻഡ്, 10 മണിക്ക് ബംഗ്ലാദേശ്, 10.30 ന് ഇന്ത്യ ,11 മണിക്ക് പാകിസ്ഥാൻ, 12 മണിക്ക് ദുബായ്, പുലർച്ചെ 1 മണിക്ക് തുർക്കി എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഈ രാജ്യങ്ങളുടെ ഏഴ് കൗണ്ട്‌ഡൗണുകളും ഗ്ലോബൽ വില്ലേജിൽ ഒരുമിച്ച് നടക്കുമ്പോൾ അത് പുതുവർഷത്തെ സ്വാഗതം ചെയ്യുകയും ഒപ്പം ഇത് ഐക്യം ഉയർത്തുമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി. പുതുവത്സര ആഘോഷങ്ങൾ വെടിക്കെട്ടിൽ മാത്രം ഒതുങ്ങുന്നില്ല. 90 ൽ അധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകൾ ഗ്ലോബൽ വില്ലേജിൽ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
കൂടാതെ 3,500 ൽ അധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും ഉണ്ട്. ഷോപ്പിങ് നടത്താൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ഒപ്പം
മെയിൻ സ്റ്റേജിൽ സന്ദർശകർക്കായി തത്സമയ ഡിജെ പരിപാടികൾ ആസ്വദിക്കാനും പങ്കെടുക്കാനും സാധിക്കും. ലോകമെമ്പാടുമുള്ള 250 ൽ അധികം ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ കൂടെ ഇവിടെയുണ്ടാകും.
അതേസമയം പുതുവത്സര രാത്രിയിൽ വിനോദ കേന്ദ്രം സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായിരിക്കും തുറന്നിരിക്കുക. കൗണ്ട്‌ഡൗണുകൾക്ക് പുറമെ ഗ്ലോബൽ വില്ലേജിൽ പുതിയ ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്ലോട്ടിംഗ് മാർക്കറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, ഫിയസ്റ്റ സ്ട്രീറ്റ്, ഡെസേർട്ട് ഡിസ്ട്രിക്റ്റ് എന്നിവയൊക്കെ സന്ദർശകർക്ക് ആസ്വദിക്കാൻ സാധിക്കും.
കൂടാതെ ഗ്ലോബൽ വില്ലേജിലെ ഈ പുതുവത്സര രാത്രി വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും എല്ലാവർക്കും പുതുവത്സരം ദുബായിൽ വെച്ച് ആഘോഷിക്കാൻ ലഭിക്കുന്ന അവസരമാണെന്നും അധികൃതർ അറിയിച്ചു.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ദുബായിൽ എത്തുന്ന സഞ്ചാരികൾക്കായി പ്രധാന നിയമങ്ങളും മാർഗ നിർദേശങ്ങളും അധികൃതർ പുറത്തിറക്കി. യുഎഇയിൽ ഓരോ വർഷവും മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്താറുള്ളത്. കൂടാതെ ലോകത്തിലെ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നായാണ് ദുബായിയെ കണക്കാക്കുന്നത്.
അതിനാലാണ് വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള ആളുകൾ യുഎഇയിലേക്ക് എത്തുന്നതെന്നാണ് നേരത്തെ വിദഗ്‌ദ്ധർ വ്യക്തമാക്കിയത്. അതിനാൽ ഇത്തവണയും നിരവധി വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയാണുള്ളത്. എങ്കിലും നമ്മൾ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളും നല്ല ശീലങ്ങളും ദുബായിലുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
ദുബായിൽ ആളുകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. പക്ഷെ ഷോപ്പിംഗ് മാളുകൾ, വലിയ പാർക്കുകൾ, ഗ്ലോബൽ വില്ലേജ് പോലുള്ള കുടുംബങ്ങൾ വരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കണം. അതായത് ശരീരഭാഗങ്ങൾ അധികം പുറത്ത് കാണിക്കാത്ത വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
ഇത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബാധകമാണ്. പള്ളികൾ പോലുള്ള ആരാധനാലയങ്ങളിൽ പോകുമ്പോൾ തോളുകളും കൈകളും കാലുകളും മറയ്ക്കണം. സ്ത്രീകൾ തല മറയ്ക്കാനുള്ള ശിരോവസ്ത്രവും ധരിക്കണം. ഇതാണ് യുഎഇയിൽ കൂടുതലായും കണ്ടു വരുന്ന രീതി. അതിനാൽ വിനോദ സഞ്ചാരികളും ഇത് പാലിക്കുന്നത് നല്ലതായിരിക്കും.
2.
യുഎഇയിലെ പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ടതായ ചില നിയമങ്ങൾ ഉണ്ട്. അത് എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്. അമിതമായ സ്നേഹപ്രകടനങ്ങൾ ഒഴിവാക്കണം. അതായത് കൈകോർത്ത് നടക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ മാളുകൾ, ഹോട്ടലുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അമിതമായ അടുപ്പം കാണിക്കുന്നത് നല്ലതല്ല.
കൂടാതെ നാട്ടുകാരോടും കുടുംബങ്ങളോടും ബഹുമാനത്തോടെ പെരുമാറുന്നത് ദുബായിയുടെ നല്ല സംസ്കാരം നിലനിർത്താൻ സഹായിക്കുകായും ഇത് പാലിക്കുന്നതോടെ നിങ്ങളും യുഎഇയുടെ സംസ്കാരത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ ചെയ്യുന്നതോടെ നല്ല ശീലങ്ങൾ പഠിക്കുകയും ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
3. മദ്യത്തിന്റെ ഉപയോഗം
21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ദുബായിൽ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ ഇതാണ് നിയമം. ഹോട്ടലുകൾ, ബാറുകൾ എന്നിങ്ങനെ ലൈസൻസ് ഉള്ള സ്ഥലങ്ങളിൽ മാത്രമേ മദ്യം കിട്ടുകയുള്ളൂ. കൂടാതെ മദ്യപിച്ച ശേഷം യാതൊരു കരണവശായാലും വാഹനമോടിക്കാൻ പാടില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നത് യുഎഇയിൽ വലിയ കുറ്റമാണ്. ഇതിന് സീറോ ടോളറൻസ് നിയമമാണ് ദുബായിൽ ഉള്ളത്. വീട്ടിൽ വെച്ച് മദ്യം വാങ്ങി ഉപയോഗിക്കണമെങ്കിൽ വിനോദസഞ്ചാരികൾക്ക് പാസ്‌പോർട്ട് ഉപയോഗിച്ച് സൗജന്യ ലൈസൻസ് എടുക്കണം.
4. പൊതുസ്ഥലങ്ങളിലെ ഫോട്ടോ എടുക്കൽ
ദുബായിൽ ആളുകളുടെ സ്വകാര്യതയ്ക്ക് വലിയ വിലയുണ്ട്. അതിനാൽ നിങ്ങളുടെ ആഘോഷങ്ങൾക്കിടയിലും ഫോട്ടോ എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.മറ്റൊരാളുടെ അനുവാദം ഇല്ലാതെ അവരുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് തെറ്റാണ് അതിനാൽ ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കണം.
കൂടാതെ മറ്റുള്ളവരുടെ ഫോട്ടോസ് ഓൺലൈനിൽ ഇടുന്നതും നിയമപരമായി കുറ്റകരമാണ്. ഇത് സൈബർ നിയമപ്രകാരം വലിയ പിഴയ്ക്കും ശിക്ഷയ്ക്കും കാരണമാകും. ദുബായിലെ മനോഹരമായ കെട്ടിടങ്ങളുടെയും കാഴ്ചകളുടെയും ഫോട്ടോ എടുക്കാം. പക്ഷെ, ആളുകളുടെ ഫോട്ടോ അവരുടെ സമ്മതം ഇല്ലാതെ യാതൊരു കാരണവശാലും എടുക്കരുത്.
5. മരുന്നുകൾക്ക് നിയന്ത്രണം
വിനോദ സഞ്ചാരികളിൽ സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ ഉണ്ടാകാം എന്നാൽ. യുഎഇയിൽ മരുന്നുകൾ കൊണ്ടുപോകുന്നത്തിനും കൃത്യമാ യ നിയമങ്ങളുണ്ട്. ദുബായിലെ ഫാർമസികളിൽ സാധാരണ മരുന്നുകൾ എല്ലാം ലഭിക്കും. എന്നാൽ ചില മരുന്നുകൾ ദുബായിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിങ്ങൾ ദുബായിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നുണ്ടെങ്കിൽ, അത് മൂന്ന് മാസത്തേക്ക് ഉപയോഗിക്കാനുള്ള അളവിൽ മാത്രമേ കൊണ്ടുവരാൻ പാടുള്ളു. കൂടാതെ ഡോക്ടറുടെ കുറിപ്പടിയും പുതിയ മെഡിക്കൽ റിപ്പോർട്ടും കൈവശം കരുതണം. ചില നിയന്ത്രിത മരുന്നുകൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്നത് വളരെ നല്ലതാണ്.
ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇവിടെയെത്തുന്ന എല്ലാ സന്ദർശകരും ഈ ലളിതമായ നിയമങ്ങൾ പാലിച്ചാൽ, നിങ്ങൾക്ക് ദുബായിൽ ഒരു പ്രശ്‌നവുമില്ലാതെ, സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കാൻ സാധിക്കും
https://www.facebook.com/Malayalivartha

























