മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ

ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നൊരുക്കി. ഹയാത്ത് റീജൻസിയിൽ നടന്ന വിരുന്നിൽ ക്രൈസ്തവസഭകളിലെ മേലധ്യക്ഷന്മാരും, മത സാമുദായിക നേതാക്കളും ഭാഗമായി. ചലച്ചിത്രതാരം ഭാവനയും ആശംസകൾ നേരാൻ എത്തി.
കർദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ, ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ, വെള്ളാപ്പള്ളി നടേശൻ,
വി.പി. ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം.വി. ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ജോസ് കെ മാണി, ഒ. രാജഗോപാൽ, അടൂർ ഗോപാലകൃഷ്ണൻ, ഭാവന, മല്ലികാ സുകുമാരൻ, കമൽ, ടി.കെ. രാജീവ് കുമാർ, ഭാഗ്യലക്ഷ്മി, മധുപാൽ, കുക്കു പരമേശ്വരൻ, പ്രേംകുമാർ, സൂര്യ കൃഷ്ണമൂർത്തി, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ. ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, പി. പ്രസാദ്, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, തിരുവനന്തപുരത്തെ എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അനുകുമാരി, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക പ്രമുഖരും ജനപ്രതിനിധികളും മതനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
https://www.facebook.com/Malayalivartha

























