അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗംഭീര വിജയം സമ്മാനിച്ച ജനങ്ങളോട് ഐക്യ ജനാധിപത്യ മുന്നണിയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും പേരില്‍ നന്ദി അറിയിക്കുന്നതായി ഷാഫി പറമ്പിള്‍ എംപി. ഈ വിജയത്തില്‍ തെല്ലും അഹങ്കരിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും അവര്‍ ആഗ്രഹിക്കുന്ന തലത്തില്‍ പ്രവര്‍ത്തിക്കാനും സന്നദ്ധരാണെന്നും ഷാഫി പറമ്പില്‍ എംപി അറിയിച്ചു.
എല്‍ഡിഎഫിനുണ്ടായ പരാജയത്തില്‍ ഷാഫി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തിപൊരിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ഇടതുകോട്ടകളെയും പൊളിച്ചെഴുതി എല്ലാ മേല്‍കോയ്മയും അവസാനിപ്പിച്ച്, എല്ലാ കള്ളസഖ്യങ്ങളെയും തുറന്നുകാണിച്ചാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നിട്ടുള്ളത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ വിധിയെഴുത്താണെന്ന് പറയാതിരിക്കാനാകില്ലെന്നും ഷാഫി പറഞ്ഞു.
പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുമെതിരായ വിധിയെഴുത്താണിത്. എല്ലാ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഈ തിരഞ്ഞെടുപ്പിന് മുമ്പ് പോലും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരായ കേരളത്തിലെ ജനങ്ങളുടെ അതിശക്തമായ വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. മറ്റേതെങ്കിലും പ്രസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടി ഈ വിജയത്തെ കാണാനാകില്ല. ശബരിമല പ്രധാനപ്പെട്ട ഒരു വിഷയം തന്നെയായിരുന്നു. അമ്പലക്കള്ളന്മാരോട് കടക്ക് പുറത്തെന്ന് പറഞ്ഞവരില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്.'
'ഔദാര്യം കൊടുത്തത് പോലെയാണ് എം.എം മണിയുടെ പ്രതികരണം. ആരുടെയും തറവാട്ട് സ്വത്തില്‍ നിന്നല്ല ക്ഷേമപെന്‍ഷന്‍ കൊടുത്തത്. അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണത്.' വാങ്ങി ശാപ്പാട് അടിക്കാന്‍ കൊടുത്താല്‍ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ വിലകുറച്ച് കണ്ടെന്നും ബിജെപിക്ക് ഉണ്ടായ നേട്ടങ്ങളില്‍ സിപിഎം മറുപടി പറയണമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. അമ്പല കള്ളൻ മാരോട് കടക്കു പുറത്തു എന്ന് ജനങ്ങൾ പറഞ്ഞു. അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്. ബിജെപിക്കു ഉണ്ടായ നേട്ടത്തിനു മറുപടി പറയേണ്ടത് സിപിഐഎം. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികാരണത്തിന് ജനം മറുപടി നൽകി. രാഹുൽ വിഷയം വാർത്ത ആയി. ജനങ്ങളെ അത് സ്വാധീനിച്ചു. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു. അസ്ബ്ലി തിരഞ്ഞെടുപ്പ് വലിയ വിജയം ഉണ്ടാകും. വിജയത്തിൽ അഹങ്കരിച്ചു വീട്ടിൽ പോയിരിക്കില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























