Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

16 DECEMBER 2025 06:53 AM IST
മലയാളി വാര്‍ത്ത

നിലവിളിച്ച് വീട്ടുകാർ.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഏഴ് വയസുകാരൻ ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം പൂജപ്പുര പുന്നയ്ക്കാമുകൾ ടി.സി 18/300 നെടുമ്പുറത്ത് വീട്ടിൽ ബിച്ചു ചന്ദ്രശേഖരൻ (38), സുഹൃത്ത് സതീഷ് (45) എന്നിവരാണ് മരിച്ചത്.

ബിച്ചുവിന്റെ മകൻ ദേവപ്രകാശിന് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 6.15ന് നിലമേൽ വാഴോട്ടായിരുന്നു അപകടം സംഭവിച്ചത്. കാറിൽ ഈ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കാറും തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. ബിച്ചുവാണ് കാറോടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു ദേവപ്രകാശ്. സതീഷ് പിൻസീറ്റിലും. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നനിലയിലാണ്.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെയും സതീഷിനെയും പുറത്തെടുത്തു. എന്നാൽ ബിച്ചുവിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സും ചടയമംഗലം പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൂന്നുപേരെയും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിച്ചുവും സതീഷും മരിച്ചു.

ദേവപ്രകാശിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വാഹനങ്ങൾ മാറ്റിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.

അതേസമയം ഏതു യാത്രയിലും ഒപ്പം കൂട്ടുന്ന സുഹൃത്ത് മരണത്തിലും ബിച്ചുവിനൊപ്പമുണ്ടായിരുന്നു. പതിവു പോലെ പെട്ടെന്ന് തീരുമാനിച്ചൊരു തീർത്ഥാടനമായിരുന്നു ശബരിമലയിലേക്ക്. ബിച്ചുവിന്റെ ഏക മകൻ പ്രയാഗിനെ അയ്യപ്പനെ കാണിക്കാനുള്ള കന്നി യാത്രയിലാണ് ബിച്ചുവിന്റെയും സുഹൃത്ത് സതീഷ് വേണുഗോപാലിന്റെയും ജീവൻ പൊലിഞ്ഞത്.

ബിച്ചു ഇന്റീരിയൽ ഡിസൈനറാണ്. ശിവാനി കൺസ്ട്രക്ഷൻ എന്ന സ്ഥാപനം നടത്തുകയായിരുന്നു സതീഷ്. ഒരേ ജോലി രംഗമായിരുന്നത് ഇരുവരുടെയും സൗഹൃദം ഊട്ടിയുറപ്പിച്ചത്. ബിച്ചുവിന്റെ ആഗ്രഹത്തെ തുടർന്നായിരുന്നു യാത്രയ്ക്ക് തയ്യാറെടുത്തത്. 14ന് വൈകിട്ടോടെ പുന്നയ്ക്കൽ ചാമുണ്ഡിദേവി ക്ഷേത്രത്തിൽ നിന്നാണ് ബിച്ചുവും മകൻ പ്രയാഗും കഞ്ഞിവീഴ്‌ത്ത് നടത്തി കെട്ടുനിറച്ച് ശബരിമലയ്ക്ക് പുറപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദർശനം കഴിഞ്ഞെന്നും മടക്കയാത്രയിലാണെന്നും ബിച്ചു വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഇരുവരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമായി.
വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്‌ക്കായി മകൻ പ്രയാഗിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (14 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (28 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (59 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends