കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ഗൾഫ് തീരത്ത് രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്തു. അബുദാബി, ദുബായ്,ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,റാസൽഖൈമ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയും മറ്റിടങ്ങളിൽ നേരിയ മഴയും ലഭിച്ചു. രാവിലെ മുതൽ കനത്ത മഴയാണ് മിക്ക പ്രദേശങ്ങളിലും തുടരുന്നത് അതിനാൽ താമസക്കാരും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് അഭ്യർഥിച്ചു. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ നിർദേശത്തിൽ, മഴ, ശക്തമായ കാറ്റ്, ദൃശ്യപരത കുറയൽ എന്നിവയെക്കുറിച്ച് പോലീസ് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
അപകടങ്ങളും പരിക്കുകളും ഒഴിവാക്കുന്നതിനായി എല്ലാവരും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നൽകിയ അറിയിപ്പ് പ്രകാരം യുഎഇയുടെ പല ഭാഗങ്ങളിലും ഈ അസ്ഥിര കാലാവസ്ഥയാണ് നിലവിൽ അനുഭവപ്പെടുന്നത് നനഞ്ഞതും വഴുക്കലുള്ളതുമായ റോഡുകൾ ഗതാഗത അപകടങ്ങളുടെ സാധ്യത ഉയർത്തും. അതിനാൽ വാഹനമോടിക്കുന്നവർക്കായി പോലീസ് പ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റോഡിലെ സാഹചര്യങ്ങൾക്കനുരിച്ച് വേഗത നിയന്ത്രിക്കണമെന്നും മറ്റ് വാഹനങ്ങളിൽ നിന്ന് മതിയായ സുരക്ഷിതമായ അകലം പാലിക്കണമെന്നും അറിയിച്ചു.
ഈ കാലാവസ്ഥാ മാറ്റം കാരണം കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയും കാറ്റും ശക്തമാകുകയാണെങ്കിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൊണ്ട് താമസ സ്ഥലത്ത് നിന്ന് മാറേണ്ടി വരുമെന്നും അറിയിച്ചു
മഴ പെയ്തതോടെ യുഎഇയിലെ താപനില കുറഞ്ഞു. ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രിയുമാണ്. പടിഞ്ഞാറു ദിശയിൽ നിന്നുള്ള ന്യൂനമർദ്ദവും അന്തരീക്ഷ ഉപരിതലത്തിൽ തണുത്ത വായുവിന്റെ സാന്നിധ്യവും മൂലം അസ്ഥിര കാലാവസ്ഥ തുടരുമെന്നും അറിയിപ്പുണ്ട്.
അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയും മറ്റു പ്രദേശങ്ങളിൽ നേരിയ മഴയും രേഖപ്പെടുത്തി. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടായി. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെയും അന്തരീക്ഷത്തിലെ തണുത്ത വായുവിന്റെ സാന്നിധ്യത്തിന്റെയും ഫലമായി രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സമിതി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവെച്ചിട്ടുണ്ട്.ദുബൈ പൊലീസും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. ഫുജൈറയിലും ഷാർജയുടെ ഭാഗമായ നസ്വവയിലും ശക്തമായ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
യുഎഇയിൽ 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കാറ്റിന്റെ വേഗം മണിക്കൂറിൽ 25 കി.മീ വരെ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ നിറഞ്ഞ് ദൃശ്യപരിധി കുറയും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച വരെ ഇടിമിന്നലിന്റെ അകമ്പടിയോടെ തീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകാനും തിരമാല ഉയരാനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. തടാകങ്ങളിൽനിന്നും (വാദി) താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു.
വേഗപരിധി കുറയും
മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ അബുദാബി എമിറേറ്റിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. അസ്ഥിര കാലാവസ്ഥാ സമയങ്ങളിൽ വേഗം കുറച്ചില്ലെങ്കിൽ 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഈ ആഴ്ച അവസാനിക്കുന്നതുവരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദ് നഗരത്തിന് കിഴക്ക് വാദി അൽതൂഖി റോഡിൽ ഒട്ടകങ്ങളുമായി പോവുകയായിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞു.
കനത്ത മഴയ്ക്ക് പിന്നാലെയാണ് താഴ്‌വരയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. മറിഞ്ഞ ലോറിയിൽ നിന്ന് ഒട്ടകങ്ങൾ താഴ്‌വരയിലേക്ക് പതിച്ചു. ലോറിയിൽ കൊണ്ടുപോകുന്നതിനിടെ കയറുകൾ ഉപയോഗിച്ച് ബന്ധിച്ചിരുന്നതിനാൽ അപകടത്തിനു ശേഷം ഒട്ടകങ്ങൾക്ക് ചലിക്കാനോ മറിഞ്ഞ ലോറിയിൽ നിന്ന് ദൂരെക്ക് മാറാനോ സാധിച്ചില്ല.
അപകട ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു. ദമാം അടക്കം കിഴക്കൻ പ്രവിശ്യയിൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കുവൈത്തില്‍ തിങ്കളാഴ്ച മഴയ്ക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നും, മേഘാവൃതമായ കാലാവസ്ഥ ആഴ്ചാവസാനം വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ മഴയുടെ ശക്തി കൂടുമെന്നും, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടി മഴ പെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ച് കാലാവസ്ഥയില്‍ സമയത്തിലും മഴയുടെ അളവിലും ചെറിയ മാറ്റങ്ങള്‍ കാണാമെന്ന് അദ്ദേഹം വിശദീകരിച്ചു അതോടൊപ്പം ദൃശ്യപരത കുറയാനും മൂടല്‍മഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക ദിവസങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമെന്നും, അതിനാല്‍ ശൈത്യകാല വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുമെന്നും റമദാന്‍ വ്യക്തമാക്കി
https://www.facebook.com/Malayalivartha

























