നേമം കവര്‍ച്ചാ കേസ്... യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈലും സ്വര്‍ണമാലയും കവര്‍ന്ന സംഘത്തിലെ മൂന്നുപേരെ റിമാന്റ് ചെയ്തു

യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈലും സ്വര്‍ണമാലയും കവര്‍ന്ന നേമം കവര്‍ച്ചാ കേസിലെ സംഘാംഗങ്ങളായ മൂന്നുപേരെ റിമാന്റ് ചെയ്തു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മഹേഷാണ് പ്രതികളെ റിമാന്റ് ചെയ്തത്.
മണക്കാട് കുര്യാത്തി ആറ്റുകാല്‍ എം.എസ്.കെ നഗറില്‍ സുധി എന്ന സുധീഷ് (27), വിളപ്പില്‍ പുളിയറക്കോണം സെന്റ് മേരീസ് സ്‌കൂളിന് സമീപം കൂവില്‍മൂഴിയില്‍ വീട്ടില്‍ ഫെബിന്‍ ജോയി (20), ബാലരാമപുരം കോട്ടുകാല്‍ പനയറക്കുന്ന് അനുഗ്രഹ ഭവനില്‍ വാടകക്ക് താമസിക്കുന്ന അര്‍ഷാദ് (27) എന്നിവരെയാണ് റിമാന്റ് ചെയ്തത്. സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാലരാമപുരം കോട്ടുകാല്‍ക്കോണം സ്വദേശി വിഷ്ണു(26)വിനെയാണ് ദേഹോപദ്രവം ഏല്‍പ്പിച്ച് പണവും സ്വര്‍ണ്ണവും പിടിച്ചു പറിച്ചത്.
https://www.facebook.com/Malayalivartha

























