പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്കും, പ്രദക്ഷിണം കാണാൻ വന്നവർക്കും കൗതുകമായി ആ കാഴ്ച: തിരുനാൾ പ്രദക്ഷിണത്തിന് ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് രൂപക്കൂട് വഹിച്ച് 28 വീട്ടമ്മമാർ

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് രൂപക്കൂട് വഹിച്ച് വീട്ടമ്മമാർ. സെന്റ് മേരീസ് ടൗൺ പള്ളിയിലെ പരിശുദ്ധ കാണിക്ക മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുനാൾ പ്രദക്ഷിണത്തിലാണ് അപൂർവ കാഴ്ച ഒരുങ്ങിയത്. സാധാരണ പള്ളിത്തിരുനാൾ പ്രദക്ഷിണങ്ങളിൽ പുരുഷന്മാരാണ് രൂപക്കൂട് വഹിക്കാറുള്ളത്.
സെന്റ് മേരീസ് ഇടവകയിലെ 28 വീട്ടമ്മമാർ ചേർന്നാണ് പ്രദക്ഷിണത്തിൽ പരിശുദ്ധ മാതാവിന്റെ രൂപക്കൂട് വഹിച്ചത്.വികാരി ഫാ. ബിജോയ് പാലാട്ടിയും തിരുനാൾ കമ്മിറ്റിയും ചേർന്നാണ് രൂപക്കൂട് വഹിക്കാൻ വനിതകളെ ചുമതലപ്പെടുത്തുന്ന സുപ്രധാന തീരുമാനമെടുത്തത്.
ഇതു ചരിത്ര സംഭവമാണെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു. 2000ൽ ആണ് മറ്റൂർ സെന്റ് മേരീസ് ടൗൺ പള്ളി സ്ഥാപിതമായത്. അതുവരെ മറ്റൂർ സെന്റ് ആന്റണീസ് പള്ളിയുടെ ഭാഗമായിരുന്നു.
https://www.facebook.com/Malayalivartha

























