മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച് ആർ ഡി എസ്; ഡോളർ കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ പരാതി നൽകും; എച്ച് ആർ ഡി എസ് ഡയറക്ടർ അജീ കൃഷ്ണൻ ദില്ലി ഇ ഡി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകുവാനാണ് നീക്കം

മുഖ്യമന്ത്രിക്കെതിരെ പുതിയ ഒരു നീക്കവുമായി എച്ച് ആർ ഡി എസ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഡോളർ കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ പരാതി നൽകുവാൻ ഒരുങ്ങുകയാണ് എച്ച് ആർ ഡി എസ്. മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണമെന്ന ആവശ്യവും എച്ച് ആർ ഡിഎസ് ഉന്നയിക്കുന്നുണ്ട്.
മാത്രമല്ല മുഖ്യമന്ത്രിയുടെ മൊഴിയും എടുക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. എച്ച് ആർ ഡി എസ് ഡയറക്ടർ അജീ കൃഷ്ണൻ ദില്ലി ഇ ഡി ഓഫീസിൽ എത്തി പരാതി നൽകുവാനാണ് നീക്കം. എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റിന് നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.
അതേസമയം സ്വപ്ന സുരേഷ് എച്ച്.ആര്‍.ഡി.എസിലാണ് ജോലി ചെയ്യുന്നത്. ഇതാണ് സർക്കാരിനെ ചൊടിപ്പിക്കുന്നത് . എച്ച്.ആര്‍.ഡി.എസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് എച്ച്.ആര്‍.ഡി.എസ് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.
തനിക്കെതിരെ പുതിയ കേസുകള്‍ വന്നു കൊണ്ടിരിക്കുകയാണ് എന്ന ആരോപണവും അദ്ദേഹം ഉയർത്തിയിരുന്നു. കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്. സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്.ആര്‍.ഡി.എസിന്റെ ഭാഗമാണെന്നും പേ റോളില്‍ നിന്നും മാത്രമാണ് അവരെ നീക്കിയതെന്നും അജി കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























