വയസ് 60 മണിക്കൂറുകൾകൊണ്ട് കയറിയത് 48 നില അതും കയറില്ലാതെ...67 മീറ്ററുള്ള ടൂർ ടോട്ടൽ കെട്ടിടമാണ് അലൈൻ കയറിയത്. അത് കയറി പൂർത്തിയാക്കി അവിടെ നിന്നും കൈകൾ ഉയർത്തി തന്റെ വിജയം അദ്ദേഹം എല്ലാവരേയും അറിയിച്ചു. 60 ഒന്നും ഒരു വയസേ അല്ല....

60 ഒന്നും ഒരു വയസേ അല്ല. ആ വയസിലും നമുക്ക് കായികപരമായ കാര്യങ്ങൾ ചെയ്യാം. എന്തും ചെയ്യാം. മനോഹരമായി ജീവിക്കാം. അത് കാണിച്ചു കൊടുക്കാനാണ് താനിത് ചെയ്തത് എന്നാണ് അലൈൻ പറയുന്നത്."60 വയസ്സ് എത്തുമ്പോൾ, ഞാൻ വീണ്ടും ആ ടവറിൽ കയറുമെന്ന് വർഷങ്ങൾക്ക് മുമ്പ് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു. കാരണം 60 എന്നത് ഫ്രാൻസിലെ വിരമിക്കൽ പ്രായമാണ്. അതുകൊണ്ട് ആ പ്രായത്തിൽ അങ്ങനെ ചെയ്യുന്നത് ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് എനിക്ക് തോന്നി" എന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയെ കുറിച്ച് ബോധവൽക്കരിക്കാനും അതിന് വേണ്ട നടപടികളെടുക്കാൻ നേതാക്കളെ പ്രേരിപ്പിക്കാനും കൂടി വേണ്ടിയാണ് അലൈൻ ഈ സാഹസികമായ കാര്യം ചെയ്തത്. ഇതിന് മുമ്പും പല അവസരങ്ങളിൽ അലൈൻ ഇതേ കെട്ടിടം ഇതുപോലെ കയറിയിട്ടുണ്ട്. 1975 -ലാണ് അലൈൻ ക്ലൈംബിംഗ് ആരംഭിച്ചത്. 1977 -ൽ സോളോ ക്ലൈംബിംഗ് തുടങ്ങി.
ലോകത്തിലാകെയായി 150 കെട്ടിടങ്ങളിലെങ്കിലും അലൈൻ ഇതുപോലെ കയറിയിട്ടുണ്ടാവും. അതിൽ ദുബായിയിലെ ബുർജ് ഖലീഫ അടക്കം പെടുന്നു. പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് ഫ്രഞ്ച് സ്പൈഡർമാന്റെ ഈ സാഹസികത. അതുകൊണ്ട് തന്നെ നിരവധി തവണ അലൈൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























