പി എം കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍, ഇ-കെ.വൈ.സി എന്നിവ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി

പി എം കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍, ഇ-കെ.വൈ.സി എന്നിവ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി.
ഈ മാസം 17 വരെയായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി. പിഎം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡേറ്റാബേസ് വിപുലീകരിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്രകാരം ഓരോ ഉപഭോക്താവും സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റവന്യൂ ലാന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കര്‍ഷകര്‍ 2022 സെപ്റ്റംബര്‍ 30 നു മുന്‍പായി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ മുഖേനെ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അടിയന്തിരമായി ചേര്‍ക്കേണ്ടതുണ്ട്.
വ്യക്തമായ കാരണങ്ങളാല്‍ ഇതിനു സാധിക്കാത്ത പി.എം.കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം പ്രത്യേകമായി ഒരുക്കുന്നതാണ്. പി എം കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍, ഇ-കെ.വൈ.സി എന്നിവ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി.
പിഎം കിസാന്‍ ല്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും ഇകെവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ പി എം കിസാന്‍ ഗുണഭോക്താക്കളും 2022 സെപ്റ്റംബര്‍ 30 നു മുന്‍പായി നേരിട്ട് പോര്‍ട്ടല്‍ വഴിയോ, അക്ഷയ, ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ ഇകെവൈസി പൂര്‍ത്തിയാക്കണം. സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കല്‍, ഇ കെ വൈ സി നടപടിക്രമം എന്നിവ മേല്‍പ്പറഞ്ഞ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകാത്ത ഗുണഭോക്താക്കള്‍ക്കു പദ്ധതിയുടെ തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നതല്ല.
അതേസമയം രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബര്‍ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. പി എം കിസാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
" f
https://www.facebook.com/Malayalivartha

























