ശരീരത്തിൽ നായ കടിച്ച പാടുകൾ; കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി, ദയാവധം നടത്തി; പശുവിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്

തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഒരു പശുവിന് കൂടി പേയിളകി. ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. തുടർന്ന് പശുവിനെ ദയാവധം നടത്തുകയായിരുന്നു.
അതേസമയം പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ട്. പേയിളകിയതിനെ തുടർന്ന് പശുവിൻ്റെ ആക്രമണത്തിൽ 3 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കൽ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. എന്നാൽ ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























