കേന്ദ്ര സർക്കാർ അവരുടെ കടമ മറക്കുന്നുവെന്ന് രാഹുലിന്റെ വിമർശനം; കേളത്തിലെ പ്രതിപക്ഷം നിരന്തരം തീരദേശ മേഖലയിലെ പ്രശ്നങ്ങൾ കേൾക്കുമെന്നും പ്രശ്നപരിഹാരത്തിന് ഒപ്പമുണ്ടാകുന്നും രാഹുലിന്റെ ഉറപ്പ്; ആലപ്പുഴ വാടക്കൽ മത്സ്യഗന്ധി തീരത്ത് രാവിലെ 6 മണിക്ക് രാഹുൽ ഗാന്ധി എത്തി

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇന്നത്തെ യാത്രയുടെ വിശേഷങ്ങൾ പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;
ആലപ്പുഴ വാടക്കൽ മത്സ്യഗന്ധി തീരത്ത് രാവിലെ 6 മണിക്ക് എത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ പരാതിയുടെ കെട്ടഴിച്ചു. ഇന്ധനവില വർദ്ധനവ്, ഇന്ധന വിഹിതത്തിലുണ്ടായ കുറവ്, സബ്സിഡികൾ അട്ടിമറിക്കപ്പെട്ടത്,
തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ. കേന്ദ്ര സർക്കാർ അവരുടെ കടമ മറക്കുന്നുവെന്ന് രാഹുലിന്റെ വിമർശനം. കേളത്തിലെ പ്രതിപക്ഷം നിരന്തരം തീരദേശ മേഖലയിലെ പ്രശ്നങ്ങൾ കേൾക്കുമെന്നും പ്രശ്നപരിഹാരത്തിന് ഒപ്പമുണ്ടാകുന്നും രാഹുലിന്റെ ഉറപ്പ്.
https://www.facebook.com/Malayalivartha

























