'രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യെ ഇവിടത്തെ സൈബർ സഖാക്കളും അച്ചടി ഭാഷക്കാരും അതിനിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ ഏക സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയൻ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പോയി അവർക്കെതിരെ പൊതുയോഗത്തിൽ സംസാരിക്കാൻ തീരുമാനിക്കുന്നത് വരെ നല്ല കാര്യം തന്നെ...' മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് വി.ടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയൻറെ കർണാടക സന്ദർശനത്തെ വിമർശിച്ച് വി.ടി ബൽറാം. 'സമീപകാലത്ത് പിണറായി വിജയന്റെ പി ആർ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ കർണാടക സന്ദർശനം. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യെ ഇവിടത്തെ സൈബർ സഖാക്കളും അച്ചടി ഭാഷക്കാരും അതിനിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ ഏക സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയൻ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പോയി അവർക്കെതിരെ പൊതുയോഗത്തിൽ സംസാരിക്കാൻ തീരുമാനിക്കുന്നത് വരെ നല്ല കാര്യം തന്നെ' എന്നാണ് അദ്ദേഹം കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സമീപകാലത്ത് പിണറായി വിജയന്റെ പി ആർ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ കർണാടക സന്ദർശനം. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യെ ഇവിടത്തെ സൈബർ സഖാക്കളും അച്ചടി ഭാഷക്കാരും അതിനിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ ഏക സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയൻ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് പോയി അവർക്കെതിരെ പൊതുയോഗത്തിൽ സംസാരിക്കാൻ തീരുമാനിക്കുന്നത് വരെ നല്ല കാര്യം തന്നെ.
വെറും 2.52% വോട്ടോടെ ബിജെപി ഏതാണ്ട് നോട്ടയുടെ നിലവാരത്തിൽ നിൽക്കുന്ന ബാഗെപ്പള്ളിയാണ് "പോരാട്ട"ത്തിന് തെരഞ്ഞെടുക്കപ്പെട്ടത് എന്നതവിടെ നിൽക്കട്ടെ, അതൊരുപക്ഷേ കർണാടകത്തിലെ സിപിഎം പാർട്ടിയുടെ തീരുമാനമായിരിക്കാം.
എന്നാൽ അതിനോടൊപ്പം അതേ ബിജെപിയുടെ നേതാവായ കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കൂടി പ്ലാൻ ചെയ്തത് ആരുടെ ബുദ്ധിയാണാവോ! സന്ദർശനത്തിന് ഔദ്യോഗിക സ്വഭാവം വരുത്താൻ വേണ്ടി കെ-റെയിലടക്കമുള്ള പദ്ധതികളുടെ ചർച്ചയൊക്കെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അക്കാര്യത്തിലും ഏവരും പ്രതീക്ഷിച്ച പോലെ നിഷേധാത്മക മറുപടികളായിരുന്നു കർണാടകത്തിലെ ബിജെപി മുഖ്യമന്ത്രിയുടേത്.
ചുരുക്കത്തിൽ "ബിജെപിക്കെതിരെ പോരാടാൻ വേണ്ടി" കർണാടകത്തിലേക്ക് പോയി അവിടത്തെ ബിജെപി മുഖ്യമന്ത്രിയുടെ ആതിഥേയത്വം സ്വീകരിച്ച് തൊപ്പിയിട്ട് ഷാളും പുതച്ച് ബൊക്കെയും വാങ്ങി തിരിച്ചു വരേണ്ടിവന്ന പിണറായി വിജയനെ ഇങ്ങനെ ഒരു അപഹാസ്യ കഥാപാത്രമാക്കിയതിൽ അദ്ദേഹത്തിന്റെ പിആർ ഏജൻസിയുടെ പങ്ക് കാണാതിരിക്കാനാവില്ല.
അവർക്ക് നേരെ ഇന്നോവ തിരിയാതിരിക്കട്ടെ !
https://www.facebook.com/Malayalivartha

























