ഗവർണ്ണറെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ നീക്കം; രാജ്ഭവനിലേക്ക് കുതിച്ചെത്തി ചീഫ് സെക്രട്ടറി വി.പി ജോയ്

മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് പുറത്ത് വിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇന്ന് 11.45ന് ഗവർണ്ണർ മാധ്യമങ്ങളെ കാണാനിരിക്കുകയാണ്. ഇതിനിടയിൽ നിർണ്ണായക നീക്കം സർക്കാർ നടത്തി. ഗവർണ്ണറെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ നീക്കം നടത്തിയിരിക്കുകയാണ്. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം തുടങ്ങുന്നതിന് മുന്നേ 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ കണ്ടു.
അവസാന പ്രാവശ്യത്തെ അനുനയ നീക്കമെന്ന രീതിയിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ചീഫ് സെക്രട്ടറി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എത്തിയത്. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല എന്നാണ് നിലപാട്.
സര്‍ക്കാർ ഉന്നയിക്കുന്ന വാദം നിയമനിര്‍മാണ സഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നാണ്. ഇത് ഭരണഘടനാ ചുമതലയാണെന്നാണ് നിലപാട് . പക്ഷേ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരോപിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ വിട്ടു വിട്ടു വീഴ്ച്ചകൾക്ക് തയ്യാറാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഗവര്‍ണര്‍ ആവർത്തിച്ച് അവർത്തിച്ച് പറയുന്നത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് എന്നും ഗവര്‍ണര്‍വ്യക്തമാക്കി. എന്തായാലും കത്ത് പുറത്ത് വിടുന്നതിന് മുന്നേ ചീഫ് സെക്രട്ടറിയെ അയച്ച് അനുനയ നീക്കം സർക്കാർ നടത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























