ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് വായിച്ച ശേഷം ആ വീഡിയോ പുറത്ത് വിട്ട് ഗവർണർ; ഗവർണർ പ്രസംഗിക്കുന്നതിനിടയിൽ വേദിയിൽ പ്രതിഷേധവുമായി ചിലർ എഴുന്നേറ്റു; അത് തടയാൻ ശ്രമിച്ച പോലീസിനെ അന്ന് തടഞ്ഞത് ഇന്ന് സർക്കാരിലുള്ള ഒരു ഉന്നതൻ; അന്ന് പോലീസിനെ തടഞ്ഞത് കെ കെ രാഗേഷ്; ഒടുവിൽ ആ വീഡിയോ തെളിവ് പുറത്ത് വിട്ട് ഗവർണ്ണർ

ചങ്കിടിപ്പുകൾക്ക് വിരാമമിട്ട് ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ...ഒടുവിൽ ആ വീഡിയോ പുറത്ത് ..... ചരിത്ര കോൺഗ്രസ് പ്രതിഷേധത്തിന് ദൃശ്യങ്ങൾ അടക്കം ഗവർണർ പുറത്ത് വിട്ടിരിക്കുകയാണ്. ഗവർണർ പുറത്ത് വിട്ട നിർണ്ണായക വീഡിയോയിൽ ചില തെളിവുകൾ ഉണ്ട്.
ചരിത്ര കോൺഗ്രസിലെ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് ഗവർണർ ആദ്യം പുറത്തുവിട്ടത് . ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് വായിച്ചു ആണ് തന്റെ വാർത്ത സമ്മേളനം അദ്ദേഹം തുടങ്ങിയത്. സർക്കാരിനെ അക്ഷരാർത്ഥിൽ വെട്ടിലാക്കുന്ന അസാധാരണ നീക്കമാണ് ഗവർണ്ണർ നടത്തിയത്. ചരിത്ര കോൺഗ്രസിൽ അദ്ദേഹം സംസാരിക്കുന്നതിനിടെ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ആണ് ഗവർണർ പുറത്തുവിട്ടത്.
ഗവർണർ പ്രസംഗിക്കുന്നതിനിടയിൽ വേദിയിൽ പ്രതിഷേധവുമായി കണ്ണൂർ വിസി എഴുന്നേൽക്കുകയായിരുന്നു. അത് തടയാൻ ഇടപെടാൻ ശ്രമിച്ച പോലീസിനെ അന്ന് തടഞ്ഞു. ഇന്ന് സർക്കാരിലെ ഒരു ഉന്നതൻ ആണ് അന്ന് പോലീസിനെ തടഞ്ഞത് എന്ന ആക്ഷേപം ഗവർണർ ഉന്നയിച്ചിരിക്കുകയാണ്.
അന്ന് പോലീസിനെ തടഞ്ഞത് കെ കെ രാഗേഷ് ആണ്. അന്ന് തന്നെ ആക്രമണത്തിൽ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു.ഗവർണറെ തടഞ്ഞാലുള്ള ശിക്ഷ എന്തെന്ന് ഗവർണ്ണർ വായിപ്പിച്ച് കേൾപ്പിക്കുകയും ചെയ്തു. കൂടുതൽ വെളിപ്പെടുത്തലുകൾ അദേഹം നടത്തുന്നതെ ഉള്ളൂ. ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ്
ഗവര്‍ണര്‍ ആവർത്തിച്ച് അവർത്തിച്ച് പറയുന്നത്. നിർണായകമായ കത്ത് പുറത്ത് വരാൻ ഉണ്ട്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് എന്നും ഗവര്‍ണര്‍വ്യക്തമാക്കി. ഇപ്പോൾ ഇതാ അതിന്റെ തെളിവുകൾ കൂടെ അദ്ദേഹം പുറത്ത് വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























