ശ്രീനിവാസൻ വധക്കേസിൽ മറ്റൊരു പ്രതികൂടി; പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറി പിടിയിൽ; കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ്

കേരളത്തെ ഞെട്ടിച്ച ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസൻ വധക്കേസിലെ മറ്റൊരു പ്രതികൂടി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറിയാണ് പിടിയിലായത്. അബൂബക്കർ സിദ്ദിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തു.
അതേസമയം ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ് പറയുന്നു. ഈ വർഷം ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. മാത്രമല്ല പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സംഭവ ദിവസമായ 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. പിന്നാലെ മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.
https://www.facebook.com/Malayalivartha

























