തെരുവുനായ ആക്രമണം; പാലക്കാടും പശുവിന് പേവിഷ ബാധ ഏറ്റതായി ഉടമ; പശുവിനെയും കിടാവിനെയും കൊല്ലാന്‍ നിര്‍ദേശം

പാലക്കാട് മേലാമുറിയിലും പശുവിന് പേവിഷബാധ. ഇപ്പോൾ എട്ടുവയസ്സുള്ള പശുവിന് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി ഉടമസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതായി ഉടമ വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ പശുവിനെയും കിടാവിനെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കണ്ണൂരില്‍ പേയിളകിയ പശുവിനെ ഇന്ന് കൊന്നിരുന്നു. പശുവിൻ്റെ ശരീരത്തിൽ നായ കടിച്ച പാടുകളുണ്ട്. ഇത് പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. മാത്രമല്ല കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയത് കാരണം ചാകുന്നത്. ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കണ്ടത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പേയിളകിയതിനെ തുടർന്ന് പശുവിൻ്റെ ആക്രമണത്തിൽ 3 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കൽ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. എന്നാൽ ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























