ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു! ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളത്; മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം... സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു. മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം. സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി. പാക് ചാരൻ എന്ന് ഭരണകക്ഷി എംഎൽഎയെ പറയാൻ എങ്ങനെ കഴിയുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമർശം ഇതു വരെ ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധമാണ്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും എ കെ ബാലൻ ആവശ്യപ്പെടുകയുണ്ടായി. ഹൈക്കോടതിയിലും വിഷയം കൊണ്ടു വരണം. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവർണർ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.
അങ്ങനെ ഒരു കാര്യത്തിലും ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ചെറിയ ഇരകൾ പറയുന്ന കാര്യം ചിലപ്പോൾ വലിയ കാര്യമായി മാറും. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ല. ഗവർണ്ണറുടെ വിഷലിപ്തമായ ആശയം സമൂഹം അംഗീകരിക്കില്ലെന്നും എ കെ ബാലൻ പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























