ചരിത്ര കോൺഗ്രസിലെ സംഭവങ്ങൾ നടന്നത് 2019ൽ ആണ്; അതെല്ലാം ഇപ്പോൾ കൊണ്ട് വന്നത് എന്തിനാണ്; ഗവർണ്ണർ പുറത്ത് വിട്ട വീഡിയോയിൽ ശാരീരിക ആക്രമണങ്ങൾ നടന്നിട്ടില്ല; ഗവർണറെ മുൾമുനയിൽ നിർത്തി മാധ്യമ പ്രവർത്തകർ; ഗവർണറോട് അത്തരത്തിൽ ഒരു നീക്കം പോലും നടത്താൻ പാടില്ല; ഗവർണറെ തടഞ്ഞാലുള്ള ശിക്ഷ എന്തെന്ന് അറിയൂ; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

ഇന്ന് മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയുമൊക്കെ നിർണ്ണായകമായ ചില് വിവരങ്ങൾ പുറത്ത് വിട്ട് ഗവർണ്ണർ രംഗത്ത് വന്നിരുന്നു. വീഡിയോയും കത്തും ഉൾപ്പെടെ നിരവധി തെളിവുകൾ അദ്ദേഹം പുറത്ത് വിട്ടിരിക്കുകയാണ്. എന്നാൽ ഇതിനിടയിൽ അദേഹം മാധ്യമങ്ങളോട് കയർക്കുന്ന സാഹചര്യം വരെ ഉണ്ടായി. ചരിത്ര കോൺഗ്രസിലെ സംഭവങ്ങൾ നടന്നത് 2019ൽ ആണ്. അതെല്ലാം ഇപ്പോൾ കൊണ്ട് വന്നത് എന്തിനായിരുന്നു എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചു.
അത് മാത്രമല്ല ഗവർണ്ണർ പുറത്ത് വിട്ട വീഡിയോയിൽ ശാരീരിക ആക്രമണങ്ങൾ നടന്നിട്ടില്ല. ഇതും മാധ്യമ പ്രവർത്തകർ ചൂണ്ടികാണിച്ചു. അപ്പോഴായിരുന്നു ഗവർണ്ണർ മാധ്യമ പ്രവർത്തകരോട് കയർത്ത് സംസാരിച്ചത്. ഗവർണറോട് അത്തരത്തിൽ ഒരു നീക്കം പോലും നടത്താൻ പാടില്ല എന്നാണ് ഗവർണ്ണർ ആക്രോശിച്ച് പറഞ്ഞത്. മാത്രമല്ല .ഗവർണറെ തടഞ്ഞാലുള്ള ശിക്ഷ എന്തെന്ന് ഗവർണ്ണർ വായിപ്പിച്ച് കേൾപ്പിക്കുകയും ചെയ്തു.
അതേസമയം അവസാന നിമിഷംവരെയും ഗവര്‍ണറെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചു . എന്നാൽ അതിലൊന്നും പതറാതെ ഗവർണർ രണ്ടും കൽപ്പിച്ച് മാധ്യമങ്ങൾക്കു മുന്നിൽ എത്തുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് പുറത്ത് വിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ അനുനയ ശ്രമങ്ങൾ സർക്കാർ നടത്തിയിരുന്നു. ഇന്ന് 11.45ന് ഗവർണ്ണർ മാധ്യമങ്ങളെ കാണാനിരിക്കവേ നിർണ്ണായക നീക്കം സർക്കാർ നടത്തി. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം തുടങ്ങുന്നതിന് മുന്നേ 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ കണ്ടിരുന്നു.
അവസാന പ്രാവശ്യത്തെ അനുനയ നീക്കമെന്ന രീതിയിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ചീഫ് സെക്രട്ടറി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എത്തിയത്. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല എന്നായിരുന്നു നിലപാട്.പക്ഷെ ആ നീക്കങ്ങൾ എല്ലാം മറി കടന്ന് ഗവർണ്ണർ മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാം തുറന്നടിച്ച് വരികയായിരുന്നു എന്നതാ ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























